Kerala

ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് ജനാധിപതൃ വിരുദ്ധം; രമേശ് ചെന്നിത്തല

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായത് കൊണ്ട് ബിസിസി ലോകവ്യാപകമായി പ്രദർശിപ്പിച്ച ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാട് ജനാധിപതൃ വിരുദ്ധവും അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള വെല്ലുവിളിയുമാണെന്ന് കോൺസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ എന്നും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്. ഡോക്യുമെന്ററിയുടെ പ്രദർശനം തടയുമെന്ന ഭീഷണി ശരിയല്ല. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി – അമിത് ഷാമാരുടെ പങ്ക് ലോകത്തിലെ എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. അത് എത്ര മറച്ച് പിടിച്ചാലും മൂടിവയ്ക്കാൻ കഴിയില്ല. എത്ര ഭീഷണി […]

National

നിരോധിച്ച ബിബിസി ഡോക്യുമെൻ്ററി ജെഎൻയുവിൽ പ്രദർശിപ്പിക്കും

നിരോധിച്ച ബിബിസി ഡോക്യുമെൻ്ററി ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിക്കും. നാളെ, ജനുവരി 24ന് രാത്രി 9 മണിക്കാണ് പ്രദർശനം. ജെഎൻയു വിദ്യാർത്ഥി യൂണിയനാണ് ചിത്രം പ്രദർശിപ്പിക്കുക. യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിൽ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചുകഴിഞ്ഞു. ശനിയാഴ്ചയാണ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ചിത്രം പ്രദർശിപ്പിച്ചത്. 200ഓളം വിദ്യാർത്ഥികൾ പ്രദർശനം കാണാൻ ഒത്തുകൂടി. വാർത്താ വിതരണ മന്ത്രാലയത്തിൻറെ നിർദ്ദേശമനുസരിച്ച് സമൂഹമാധ്യമങ്ങൾ ഡോക്യുമെൻററി ലിങ്കുകൾ നീക്കം ചെയ്യുകയാണ്. എന്നാൽ, ഡോക്യുമെൻ്ററിയുടെ മറ്റ് ലിങ്കുകൾ പങ്കുവച്ച് പ്രതിപക്ഷ നേതാക്കൾ ഈ നീക്കത്തെ പ്രതിരോധിക്കുന്നു.

Entertainment Kerala

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പ്രതിപാദിക്കുന്ന ‘ദ അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ‘ദ അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പോസ്റ്റർ ചാണ്ടി ഉമ്മന് നൽകിയാണ് റിലീസ് ചെയ്തത്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതമാണ് ഡോക്യൂമെന്ററിയിൽ പ്രതിപാദിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി വന്‍ വിജയമാകുമെന്ന് വി.ഡി. സതീശന്‍ ആശംസിച്ചു. ഉമ്മന്‍ ചാണ്ടിയെപ്പോലൊരു ഇതിഹാസത്തിന്റെ പേരിലുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതു […]