Kerala

സംസ്ഥാന വ്യാപകമായി നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും

സംസ്ഥാന വ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാളെ പണിമുടക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും പങ്കെടുക്കും. നാളെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. എന്നാല്‍, അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. ഡെന്റല്‍ […]

Kerala

സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിൽ

സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിൽ. വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങൾ, ഇ-സഞ്ജീവനി എന്നിവ ബഹിഷ്കരിക്കാൻ തീരുമാനമായി. ശമ്പള വർധന, അലവൻസ്, പ്രമോഷൻ എന്നിവയിൽ പരിഹാരമുണ്ടാക്കുമെന്ന് ഡോക്ടർമാർക്ക് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല എന്നാണ് ആരോപണം. രോഗ പരിചരണത്തെ ബാധിക്കാതെയുള്ള നിസ്സഹകരണ സമരമാണ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുണ്ടായ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഡോക്ടർമാർ നില്പ് സമരം നടത്തിയിരുന്നു. 15ന് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ സമരം നിർത്തി. അന്ന് ആരോഗ്യമന്ത്രി […]

India

ഡോക്‌ടേഴ്‌സ് സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്; കൊവിഡ് ഡ്യൂട്ടി ബഹിഷ്കരിക്കും

നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതിനെതിരെ ഡല്‍ഹിയില്‍ റെസിഡന്റ് ഡോക്ടേഴ്‌സ് നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്. കൊവിഡ് ഡ്യൂട്ടിയടക്കം ബഹിഷ്കരിക്കാനാണ് ഡോക്‌ടേഴ്‌സിന്റെ തീരുമാനം. അതേസമയം ഇന്ന് മുതൽ പ്രഖ്യാപിച്ചിരിക്കുന്ന ഡ്യൂട്ടി ബഹിഷ്കരണത്തിൽ നിന്ന് എയിംസ് റെസിഡന്റ് ഡോക്ടർമാർ പിന്മാറി. അതേസമയം ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടേഴ്‌സുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു . ആവശ്യങ്ങളില്‍ ഡോക്ടേഴ്‌സിന് രേഖാമൂലം ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. റസിഡന്റ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി […]

India

നീറ്റ് പിജി കൗണ്‍സിലിങ്; പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടേഴ്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. നിര്‍മാണ്‍ ഭവനിലെത്താന്‍ ഡോക്ടേഴ്‌സിന് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചു. ഡല്‍ഹിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ രാജ്യ വ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്ത് സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ഒമിക്രോണ്‍ വ്യാപനം കൂടി ഉയരുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുമെന്ന ഘട്ടത്തിലാണ് അനുനയ ശ്രമം. സമരം നടത്തുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ സഫ്തര്‍ജംഗ് […]

India

നീറ്റ് പിജി കൗണ്‍സിലിങ്; പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ ഡല്‍ഹി പൊലീസിന്റെ നടപടി

നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതിനെതിരെ ഡല്‍ഹിയില്‍ റെസിഡന്റ് ഡോക്ടേഴ്‌സ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ പൊലീസ് നടപടി. റോഡ് ഉപരോധിച്ച ഡോക്ടേഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രദേശത്ത് വലിയ സംഘര്‍ഷ സാധ്യതയാണ് നിലനില്‍ക്കുന്നത്. റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം പൊലീസ് നേരത്തെ തടഞ്ഞിരുന്നു. എന്നാല്‍ ഡോക്ടേഴ്‌സ് പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതോടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സുപ്രിംകോടതിയിലേക്ക് മാര്‍ച്ച് നടത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തിനിടയാണ് ഡല്‍ഹി പൊലീസിന്റെ നടപടി. ഡോക്ടര്‍മാര്‍ ഉപരോധിച്ച ഐടിഒയിലെ റോഡ് തുറന്ന് പൊലീസ് കൊടുത്തു. നീറ്റ് പിജി കൗണ്‍സിലിങ് […]

Health India

ശമ്പള പരിഷ്കരണം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ നിരാഹാര സമരം ഇന്ന്

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് നിരാഹാര സമരം നടത്തും. ശമ്പള പരിഷ്കര ഉത്തരവും അലവന്‍സ് പരിഷ്കരണവും ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഈ മാസം 9 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് കെജിഎംസിടിഎയുടെ തീരുമാനം. കഴിഞ്ഞ മാസം 29ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎ മൂന്ന് മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചിരുന്നു.