India

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ഡിഎംകെ; ഗവര്‍ണറെ മാറ്റാന്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കും

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ പ്രതിപക്ഷത്തെ മുഴുവന്‍ സംഘടിപ്പിച്ച് സംയുക്ത നീക്കവുമായി ഡിഎംകെ. ഗവര്‍ണറെ തിരിച്ചുവിളിയ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. ഡിഎംകെ സഖ്യകക്ഷികളെല്ലാവരും നീക്കത്തിന് അനുകൂല നിലപാടാണ് അറിയിച്ചിട്ടുള്ളത്. നിവേദനത്തില്‍ ഒപ്പുവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ട്രഷറര്‍ ടി.ആര്‍ ബാലു ബിജെപി ഒഴികെയുള്ള കക്ഷികള്‍ക്ക് കത്തു നല്‍കി. കേരളത്തിലേതിന് സമാന സാഹചര്യമാണ് തമിഴ് നാട്ടിലും. ഡിഎംകെയുടെ നീക്കത്തിന് കോണ്‍ഗ്രസും സിപിഐഎമ്മും പിന്തുണ അറിയിച്ചിട്ടുണ്ട്. ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണമാരെ ഉപയോഗിക്കുന്ന ബിജെപിക്കെതിരെയാണ് ഡിഎംകെയുടെ നീക്കമെന്ന് ഡിഎംകെ നേതാവ് ടി കെ എസ് […]

India

എം.കെ.സ്റ്റാലിൻ വീണ്ടും ഡിഎംകെ അധ്യക്ഷൻ

ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ.സ്റ്റാ​ലി​നെ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ ഡിഎംകെ അ​ധ്യ​ക്ഷ​നാ​യി ഐ​ക​ക​ണ്​​ഠ്യേ​ന തെ​ര​ഞ്ഞെ​ടുത്തു. മു​തി​ർ​ന്ന നേ​താ​വും ജ​ല​വി​ഭ​വ മ​ന്ത്രി​യു​മാ​യ എ​സ്.ദു​രൈ മു​രു​ക​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യായും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും എംപി​യു​മാ​യ ടി.​ആ​ർ.ബാ​ലു ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു ( M K Stalin elected again as DMK chief ). ക​രു​ണാ​നി​ധി​യു​ടെ മ​ക​ളും എംപി​യു​മാ​യ ക​നി​മൊ​ഴി​യെ പാ​ർ​ട്ടി ഡെ​പ്യൂട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​ഖ്യാ​പി​ച്ചു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി സു​ബ്ബു​ല​ക്ഷ്മി ജ​ഗ​ദീ​ശ​ൻ ഈ​യി​ടെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ചി​രു​ന്നു. ഈ ​ഒ​ഴി​വി​ലേ​ക്കാ​ണ്​ ക​നി​മൊ​ഴി​യു​ടെ നി​യ​മ​നം. മ​ന്ത്രി​മാ​രാ​യ […]

Kerala

അണക്കെട്ടിന്റെ പേരിൽ കേരളം തമിഴ്‌നാടിനോട് നീതികേട്‌ കാട്ടുന്നു; ഡിഎംകെ

അണക്കെട്ടിന്റെ പേരിൽ കേരളം തമിഴ്‌നാടിനോട് നീതികേട്‌ കാട്ടുന്നെന്ന് ഡിഎംകെ. കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും തമിഴ്‌നാടിനോട് നീതികേട്‌ കാട്ടുന്നു. ഡാം സേഫ്റ്റി ബിൽ ഏറ്റവും മോശമായി ബാധിക്കുന്നത് തമിഴ്നാടിനെയാണെന്ന് വൈക്കോ പ്രതികരിച്ചു. അതേസമയം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെതിരെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ രാഷ്ട്രീയമല്ല, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ദൗത്യം. നിലവിലെ സാഹചര്യത്തില്‍ അത് നടപ്പാക്കാനുള്ള എല്ലാ […]

India

ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി.എം.കെ.സര്‍ക്കാര്‍ തമിഴ്നാട്ടിൽ അധികാരമേറ്റു

തമിഴ്നാട്ടില്‍ അധികാരമേറ്റതിനു പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി എം.കെ.സ്റ്റാലിന്റെനേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍.കൊവിഡ് ദുരിതാശ്വാസം ഉള്‍പെടെയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ച്‌ എം കെ സ്റ്റാലിന്‍. ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്കെല്ലാം സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികില്‍സ സൗജന്യം. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയും,പാല്‍വില കുറയ്ക്കുകയും ചെയ്തു.രാവിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിനുശേഷമാണ് നിർണ്ണായകമായ പ്രഖ്യാപനങ്ങൾ നടന്നത്. ഡി.എം.കെയില്‍ നിന്ന് അണ്ണാദുരൈയ്ക്കും കരുണാനിധിക്കും ശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണ് എം കെ സ്റ്റാലിന്‍.കൊവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാന്‍ അര്‍ഹതയുള്ള […]

India

രണ്ടു വനിതകള്‍ ഉൾപ്പെടെ തമിഴ്നാട്ടില്‍ 34 അംഗ ഡിഎംകെ മന്ത്രിസഭ

തമിഴ്നാട്ടില്‍ ഡിഎംകെ മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചു. രണ്ടു വനിതകള്‍ ഉൾപ്പെടെ 34 അംഗ മന്ത്രിസഭ നാളെ രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജലവിഭവ വകുപ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാക്കാളായ കെ.എന്‍.നെഹ്റുവിന് നഗരഭരണവും. പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും ഇ.വി. വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു. എം.കെ.സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന് മന്ത്രിസഭയില്‍ ഇടം കിട്ടിയില്ല. വനിത, സാമൂഹിക ക്ഷേമവകുപ്പ് ലഭിച്ച തൂത്തുകുടിയില്‍ നിന്നുള്ള ഗീതാ ജീവന്‍. പട്ടികജാതി, പട്ടിക വര്‍ഗ […]

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പുതിയ മന്ത്രിസഭ ചര്‍ച്ചകള്‍ തമിഴ്‌നാട്ടില്‍ സജീവമായി. 158 സീറ്റുകള്‍ പിടിച്ച് തിളക്കമാര്‍ന്ന വിജയത്തോടെയാണ് പത്തുവര്‍ഷത്തിന് ശേഷം ഡിഎംകെ അധികാരത്തിലേറുന്നത്. തമിഴ്‌നാട്ടില്‍ ആദ്യമായി മുഖ്യമന്ത്രിയാകുന്ന എം കെ സ്റ്റാലിന്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. രാജ്ഭവനിലെ ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ അധികാരത്തിലേറും. കൊളത്തൂരില്‍ ഹാട്രിക് വിജയം നേടിയാണ് എം കെ സ്റ്റാലിന്‍ ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. കേവല […]

India

തമിഴ്നാട്ടില്‍ 65 ശതമാനം പോളിങ്; പുതുച്ചേരിയിൽ 78 ശതമാനം

തമിഴ്നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്നാട്ടിൽ 65 ശതമാനം പേർ വോട്ട് ചെയ്തു. പുതുച്ചേരിയിൽ 78 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സിലുവമ്പളയത്തിലും എം.കെ സ്റ്റാലിൻ ചെന്നൈയിലും വോട്ട് രേഖപ്പെടുത്തി. മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ തെയ്നംപേട്ടിലും രജനികാന്ത് തൗസണ്ട് ലൈറ്റ്സ് മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി. തൊണ്ടമുതിറിലെ ഡി.എം.കെ സ്ഥാനാർഥി കാർതികേയ ശിവസേനാപതി യുടെ കാർ ഒരു സംഘം […]

India

തമിഴ്നാട്ടില്‍ മുസ്‍ലിം ലീഗിന് മൂന്ന് സീറ്റ്; ഡിഎംകെ – കോണ്‍ഗ്രസ് സീറ്റ് വിഭജനം തീരുമാനമായില്ല

തമിഴ്നാട്ടില്‍ ഡിഎംകെ – കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ സമവായമായില്ല. മുസ്‍ലിം ലീഗിന് മൂന്ന് സീറ്റുകള്‍ നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചു. ആറ് സീറ്റുകളില്‍ വിടുതലൈ ചിരുതൈകള്‍ മത്സരിക്കും. ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിനും വിസികെ നേതാവ് തോല്‍ തിരുമാവളവനും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. മുസ്‍ലിം ലീഗിന് മൂന്നും മനിതനേയ മക്കള്‍ കച്ചിക്ക് രണ്ടും സീറ്റുകള്‍ നല്‍കാന്‍ ഡിഎംകെ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. എന്നാല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമായുള്ള സീറ്റ് ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. 41 സീറ്റുകളാണ് കോണ്‍ഗ്രസ് […]

India National

കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ

നിയുക്ത അമേരിക്കൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. തമിഴിൽ അഭിവാദ്യം ചെയ്ത് തുടങ്ങുന്ന കത്തിൽ കമലാ ഹാരിസിനെ തമിഴ് നാടുമായുള്ള ബന്ധം ഓർമിപ്പിക്കുകയും, പുതിയ നേട്ടത്തിൽ ആശംസകളറിയിക്കുകയും ചെയ്തു അദ്ദേഹം. കമലയുടെ അമ്മ ശ്യാമള ഗോപാലൻ ഹാരിസിന്റെ മാതൃഭാഷയായ തമിഴിൽ കത്തെഴുതുന്നത് അവർക്ക് കൂടുതൽ സന്തോഷം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. കത്തിന്റെ പകർപ്പ് സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സാമൂഹിക സമത്വത്തിൽ വിശ്വസിക്കുന്ന തങ്ങളുടെ ദ്രാവിഡ മുന്നേറ്റങ്ങൾക്ക് […]