Kerala

മോഡലുകളുടെ മരണം; ഡി ജെ പാർട്ടികളിൽ നിരീക്ഷണം ശക്തമാക്കിഎക്സൈസ്

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പട്ട് ഡി ജെ പാർട്ടികളിൽ നിരീക്ഷണം ശക്തമാക്കിഎക്സൈസ്. കൊച്ചി നഗരത്തിലെ ഡി ജെ പാർട്ടികൾ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്സൈസ് മേധാവി അനിൽ കുമാർ 24 നോട് പറഞ്ഞു. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഹോട്ടലുടമ റോയി വയലാറ്റിനെ ചോദ്യം ചെയ്യുമെന്നും ഹോട്ടലിൽ ലഹരി ഉപയോഗം നടന്നോയെന്ന് എക്സൈസ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ‘നമ്പർ 18’ ഹോട്ടലിലെ ആഫ്റ്റർ പാർട്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ക്രൈംബ്രാഞ്ച് […]