Kerala

ഐഎഎസ് തലത്തിൽ അഴിച്ചുപണി; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി; ഹരിത വി കുമാർ മൈനിങ് ജിയോളജി ഡയറക്ടർ

സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആറു ജില്ലകളിലെ കളക്ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. ആലപ്പുഴ കളക്ടർ ഹരിത വി കുമാർ മൈനിങ് ജിയോളജി ഡയറക്ടർ ആയി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ.( Reshuffle in IAS Level Divya S Iyer appointed […]

Kerala

വയനാട് ജില്ല കളക്ടറുടെ ചേംബറിൽ ഇന്ന് കൊവിഡ് അവലോകന യോഗം; രാഹുൽ ഗാന്ധി പങ്കെടുക്കും

വയനാട് ജില്ല കളക്ടറുടെ ചേംബറിൽ ഇന്ന് നടക്കുന്ന കൊവിഡ് അവലോകന യോഗത്തിൽ രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന യോഗത്തിൽ ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ഉണ്ടാകും. യോഗത്തിന് ശേഷം രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടേക്കും. (rahul gandhi wayanad collector) വയനാട്ടിൽ നിന്ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലയിലേക്ക് തിരിക്കും. തിരുവമ്പാടിയിലാണ് കോഴിക്കോട്ടെ ആദ്യ പരിപാടി. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിലും പങ്കെടുക്കും. 2 ദിവസത്തെ സന്ദ‍ർശനം പൂർത്തിയാക്കി നാളെയാണ് രാഹുൽ ഗാന്ധി […]

Kerala

തൃശൂര്‍ പൂരത്തിന് ശക്തമായ പൊലീസ് സുരക്ഷ; ഒരുക്കങ്ങളുമായി ജില്ലാഭരണകൂടം

തൃശ്ശൂര്‍ പൂരത്തിന് ശക്തമായ പൊലീസ് സുരക്ഷയൊരുക്കുമെന്ന് ജില്ലാഭരണകൂടം. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി പൂരം കാണാനെത്തുന്നവരെ ആറു സെക്ടറുകളാക്കി തിരിക്കും. ഓരോ സെക്ടറിന്‍റെയും ചുമതല സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നല്‍കും. ഡെപ്യൂട്ടി കലക്ടര്‍മാരെയായിരിക്കും ഇത്തരത്തില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയമിക്കുക. പൊലീസിനെ സഹായിക്കാന്‍ 300 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെയും സജ്ജമാക്കും. പൂരം നടക്കുന്ന മൂന്നു ദിവസങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് കോവിഡ് മജിസ്ട്രേറ്റുമാരെയും നിയമിക്കും. കലക്ടര്‍ എസ്. ഷാനവാസിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തിരുമാനം. പൂരം ദിവസങ്ങളിലേക്കായി ജില്ലാ ഭരണകൂടം നൂറോളം തെര്‍മ്മല്‍ […]