India

ടൂൾകിറ്റ് കേസിൽ ദിഷ രവിക്ക് ജാമ്യം

ടൂൾകിറ്റ് കേസിൽ സാമൂഹ്യ പ്രവർത്തക ദിഷ രവിക്ക് ജാമ്യം. ഒരു ലക്ഷം രൂപ വീതം രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് ദിഷക്ക് ജാമ്യം ലഭിച്ചത്. കഴിഞ്ഞ 13നാണ് ദിഷ അറസ്റ്റിലായത്. റിപബ്ലിക് ദിനത്തിലെ അക്രമത്തിലേക്ക് നയിച്ചതില്‍ ടൂള്‍കിറ്റ് പങ്കുവഹിച്ചിട്ടുണ്ട് എന്നതില്‍ തെളിവുകളുണ്ടോ എന്നാണ് കോടതി ഡല്‍ഹി പൊലീസിനോട് ചോദിച്ചത്. മറുപടി ഹാജരാക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞിരുന്നില്ല. നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിഷക്ക് ബന്ധമുണ്ടെന്നായിരുന്നു പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് […]

India

ടൂൾ കിറ്റ് കേസ്; ദിശ രവിയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച

ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നതു ഡൽഹി കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. കേസിൽ അറസ്റ്റിലായ ദിശയെ കഴിഞ്ഞ വെള്ളിയാഴ്ച കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. […]

India

‘പൊലീസ് വിവരങ്ങള്‍ ചോര്‍ത്തുന്നു’; ദില്ലി ഹൈക്കോടതിയില്‍ ദിഷ രവിയുടെ ഹരജി

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിഷ രവി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. എഫ്.ഐ.ആറിലെ വിവരങ്ങള്‍ ദില്ലി പൊലീസ് ചോർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‍സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ഇതിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും ദിഷ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കിയതിന് ന്യൂസ് 18, ഇന്ത്യ ടുഡെ, ടൈംസ് നൌ തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടു. ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്റ്റ് […]

India

ദിശ രവി ഇന്ത്യക്കെതിരായ സാമ്പത്തിക യുദ്ധത്തിന് ശ്രമിച്ചുവെന്ന് എഫ്.ഐ.ആര്‍

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ സാമൂഹ്യപ്രവർത്തക ദിശ രവിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ത്യക്കെതിരായ സാമ്പത്തിക യുദ്ധത്തിന് ശ്രമിച്ചു എന്നാണ് ദിഷക്ക് എതിരായ എഫ്ഐആര്‍ പറയുന്നത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ് ഗൂഗിള്‍, സൂം, ട്വിറ്റർ എന്നിവക്ക് ചോദ്യാവലി അടങ്ങിയ കത്തയച്ചു. ടൂള്‍ കിറ്റ് കേസില്‍ ഇതുവരെയുണ്ടായ നിയമപടികളെല്ലാം ഡല്‍ഹി പൊലീസിന് എതിരാണ്. അതിനാല്‍ ദിശ രവിക്ക് പട്യാല ഹൌസ് കോടതിയില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ. തുടർ നടപടികള്‍ സംബന്ധിച്ച് ദിശ […]

India Social Media

‘ബിരിയാണി കഴിച്ചാല്‍ ജിഹാദി, തലപ്പാവ് ധരിച്ചാല്‍ ഖാലിസ്ഥാനി; ഫാഷിസ്റ്റ് സര്‍ക്കാരിനെ കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല’: സിദ്ധാര്‍ഥ്

അറസ്റ്റിലായ പരിസ്​ഥിതി പ്രവർത്തക ദിഷ രവിക്ക്​ പിന്തുണയുമായി​ തമിഴ്​ താരം സിദ്ധാർഥ്​. ദിഷ രവിക്ക്​ നിരുപാധികമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചാണ് സിദ്ധാര്‍ഥിന്‍റെ ട്വീറ്റ്. പ്രതിഷേധക്കാർ പള്ളിയിൽ ഒത്തുകൂടിയാൽ അവർ ​ക്രിസ്​ത്യൻ കലാപകാരികളാകും. ബിരിയാണി കഴിച്ചാൽ ജിഹാദികൾ, തലപ്പാവ് ധരിച്ചാൽ ഖാലിസ്​ഥാനിക​ളെന്ന്​ വിളിക്കും. സംഘടിച്ചാല്‍ ടൂൾ കിറ്റാകും. പക്ഷേ ഫാഷിസ്റ്റ്​ സർക്കാറി​നെക്കുറിച്ച്​ നമുക്കൊന്നും പറയാൻ കഴിയില്ല. നാണക്കേട്​. സിദ്ധാർഥ്​ മാധ്യമങ്ങളെയും ഡൽഹി പൊലീസിനെയും സിദ്ധാര്‍ഥ് വിമര്‍ശിച്ചു. ഗോഡി മീഡിയ എന്താണ്​ ടൂൾ കിറ്റ്​ എന്നുപോലും അന്വേഷിച്ചില്ലെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് […]