India Kerala

മാണി സി കാപ്പനുമായി ചര്‍ച്ച നടത്തിയിട്ടില്ല; ഹസനെ തള്ളി രമേശ് ചെന്നിത്തല

പാലാ സീറ്റ് വിട്ടുകൊടുത്ത് എല്‍.ഡി.എഫില്‍ തുടരാനാകില്ലെന്ന് മാണി സി കാപ്പന്‍ രമേശ് ചെന്നിത്തലയെ അറിയിച്ചെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല തന്നെ രംഗത്ത്. കാപ്പന്‍ ഫോണിലാണ് ചെന്നിത്തലയെ ബന്ധപ്പെടത്, എന്‍.സി.പി യുഡിഎഫിലേക്ക് വരാന്‍ തയ്യാറായാല്‍ ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹസനെ തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തി. കാപ്പന്‍ തന്നെ വിളിച്ചിട്ടില്ലെന്നും, യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ഇടതുമുന്നണിയിലേക്ക് പോയ ജോസ് കെ മാണി ചെയ്തത് […]