Kerala

ബാലഭാസ്കറിന്‍റെ അപകട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി ജോര്‍ജ്ജ്

ദൃശ്യ മാധ്യമങ്ങളിലൂടെ സരിത്തിന്‍റെ ചിത്രങ്ങൾ കണ്ടപ്പോഴാണ് സംഭവം ഓര്‍ത്തതെന്നും സോബി തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടസ്ഥലത്തും കണ്ടതായി കലാഭവന്‍ സോബി ജോർജ്. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി. ബാലഭാസ്കറിന്‍റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു സോബി […]

Kerala

നാടകീയ രംഗങ്ങള്‍, പ്രതിഷേധം, ട്വിസ്റ്റ്.. ബഹുദൂരം അതിവേഗം പിന്നിട്ട് കൊച്ചിയില്‍

നാടകീയമായിരുന്നു സ്വപ്നയെയും സന്ദീപിനെയും കൊണ്ട് കേരളത്തിലേക്കുള്ള എന്‍ഐഎ സംഘത്തിന്‍റെ യാത്ര. അറസ്റ്റ് പോലെ നാടകീയമായിരുന്നു സ്വപ്നയെയും സന്ദീപിനെയും കൊണ്ട് കേരളത്തിലേക്കുള്ള എന്‍ഐഎ സംഘത്തിന്‍റെ യാത്ര. വരവ് പ്രതീക്ഷിച്ച് വാളയാറില്‍ മാധ്യമങ്ങള്‍. വാളയാര്‍ കടന്നുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിത വഴിത്തിരിവും. വാളയാര്‍ മുതല്‍ ആലുവ വരെയുള്ള ആ യാത്ര ഇങ്ങനെയായിരുന്നു… ബംഗളൂരുവില്‍ നിന്ന് സ്വപ്നയെയും സന്ദീപിനെയും കൊണ്ടുവരുന്നത് എങ്ങനെ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. വാളയാര്‍ വഴിയെന്ന് സൂചന ലഭിച്ചതോടെ മാധ്യമങ്ങള്‍ വാളയാറിലെത്തി. ചെക്പോസ്റ്റില്‍ എന്‍ഐഎയുടെ അറിയിപ്പ് ലഭിച്ചതോടെ അര്‍ധരാത്രി വരെ […]

Kerala

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം സര്‍ക്കാര്‍ പരിപാടികളിലേക്കും; ഐടി വകുപ്പിന്‍റെ പരിപാടികളെ കുറിച്ച് അന്വേഷിക്കും

കേസിലെ പ്രതിയായ സരിത്തും സ്വപ്നയും പങ്കെടുത്ത പരിപാടികളെ സംബന്ധിച്ചാണ് അന്വേഷണം സ്വർണ്ണ കടത്ത് സംബന്ധിച്ച കസ്റ്റംസിന്‍റെ അന്വേഷണം സർക്കാർ പരിപാടികളിലേക്കും നീളുന്നു. കേസിലെ പ്രതിയായ സരിത്തും സ്വപ്നയും പങ്കെടുത്ത പരിപാടികളെ സംബന്ധിച്ചാണ് അന്വേഷണം . 2018ലും 2019 ലും സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടികളിലെ സ്വപ്നയുടെയും സരിത്തിന്‍റെയും സാന്നിധ്യമാണ് കസ്റ്റംസ് പരിശോധിക്കുന്നത്. 2018 മാർച്ച് 12, 13 തിയതികളിൽ കൊച്ചിയിലെ ലേമെറിഡിയനിൽ നടന്ന ഹാഷ് ടാഗ് ഫ്യൂച്ചർ എന്ന പേരിലുള്ള ഗ്ലോബൽ ഡിജിറ്റൽ കോൺക്ലേവിനെ സംബന്ധിച്ച് അന്വേഷണം […]

Kerala

സ്വർണ്ണക്കടത്ത് വിവാദം: മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് യൂത്ത് ലീഗ്

ഇടനിലക്കാരായി പ്രവർത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് ഇടത്‌പക്ഷ എം.എൽ.എമാരാണെന്നും സിപിഎം നേതാക്കൾക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ഉൾപ്പെട്ട സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് സ്വപ്ന സുരേഷെന്ന് യൂത്ത് ലീഗ്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി കടത്തുന്ന സ്വർണ്ണം ഇടപാടുകാർക്ക് എത്തിക്കുന്നതിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് ഇടത്‌പക്ഷ എം.എൽ.എമാരാണെന്നും സിപിഎം നേതാക്കൾക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു. സ്വപ്ന സുരേഷിന് ഹോം സെക്രട്ടറി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയത് മുഖ്യമന്ത്രിയുമായുള്ള അടുപ്പം കൊണ്ടാണ്. മുഖ്യമന്ത്രി […]

Kerala

സ്വപ്ന എവിടെയാണെന്ന് അറിയില്ല, രണ്ട് ദിവസം മുന്‍പാണ് വക്കാലത്ത് ലഭിച്ചതെന്ന് അഭിഭാഷകന്‍

മുൻകൂർ ജാമ്യാപേക്ഷ നൽകിയതുകൊണ്ട് കീഴടങ്ങുന്നതിനോ അറസ്റ്റിനോ തടസമില്ലെന്നും അഭിഭാഷകൻ രാജേഷ് കുമാർ രണ്ട് ദിവസം മുൻപാണ് സ്വര്‍ണ കള്ളക്കടത്ത് കേസിലെ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ വക്കാലത്ത് തനിക്ക് ലഭിച്ചതെന്ന് അഡ്വ രാജേഷ് കുമാർ. സ്വപ്ന ഇപ്പോൾ എവിടെയാണെന്ന് തനിക്കറിയില്ല. ജാമ്യാപേക്ഷ നൽകാൻ സ്വപ്ന നേരിട്ടെത്തേണ്ട ആവശ്യമില്ല. മുൻകൂർ ജാമ്യാപേക്ഷ നൽകിയതുകൊണ്ട് കീഴടങ്ങുന്നതിനോ അറസ്റ്റിനോ തടസമില്ലെന്നും അഭിഭാഷകൻ പറഞ്ഞു. “സ്വപ്ന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ കോടതിയും കസ്റ്റംസുമാണ് പറയേണ്ടത്. ഉദ്യോഗസ്ഥര്‍ പറയട്ടെ അവര്‍ക്ക് പറയാനുള്ളത്. ഞങ്ങള്‍ക്ക് […]

Kerala

സ്വര്‍ണ്ണക്കടത്തിനെ ലീഗും യു.ഡി.എഫും ഗൗരവത്തോടെയാണ് കാണുന്നതെന്ന് കുഞ്ഞാലിക്കുട്ടി

സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തിനെ ലീഗും യു.ഡി.എഫും ഗൗരവത്തോടെയാണ് കാണുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. ഐടി വകുപ്പിൽ സ്വപ്ന ജോലി നേടിയത് ദുരൂഹമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു. അന്വേഷണത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ സമരം വേണോ എന്ന് […]