Kerala

നയതന്ത്ര ബാഗേജ് ദുരുപയോഗം.കൂടുതല്‍ പ്രമുഖരെ ചോദ്യം‌ ചെയ്യാനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍

നയതന്ത്ര ബാഗേജ് ദുരുപയോഗം ചെയ്ത കേസിലടക്കം കൂടുതല്‍ പ്രമുഖരെ ചോദ്യം‌ ചെയ്യാനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍‍. മന്ത്രി കെ.ടി ജലീലിനും ബിനീഷ് കോടിയേരിക്കും ‌പുറമേ ഇഡി കൂടുതല്‍ പ്രമുഖരില്‍ നിന്നും മൊഴിയെടുത്തേക്കും. ‌ പ്രത്യേക സഹാചര്യത്തില്‍ കേസുകളുടെ മേല്‍നോട്ടത്തിനായി ഇഡി സ്പെഷ്യല്‍ ഡയറക്ടര്‍ കൊച്ചിയില്‍ എത്തി. എന്‍ഐഎയും പ്രമുഖരെ ചോദ്യം ചെയ്തേക്കും. മന്ത്രി കെ.ടി ജലീല്‍, യു.വി ജോസ് ഐഎഎസ് , ബിനീഷ് കോടിയേരി, എന്നിവര്‍ക്ക് പിന്നാലെ മറ്റ് ചില പ്രമുഖരെ കൂടി ഇഡി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. […]

Kerala

സ്വര്‍ണക്കടത്തില്‍ ഒരു മന്ത്രി കൂടിയുണ്ട്; അതാരാണെന്ന് തനിക്കറിയാമെന്ന് ചെന്നിത്തല

കെ.ടി ജലീലിന‌് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ഒരു മന്ത്രി കൂടി സംശയത്തിന്‍റെ നിഴലിലേക്ക്. ഒരു മന്ത്രിയുടെ പങ്കാളിത്തം കൂടി പുറത്ത് വരാനുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. സ്വര്‍ണക്കടത്തില്‍ ഒരു മന്ത്രി കൂടിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. മന്ത്രിയാരാണെന്ന് തനിക്കറിയാം. ഇപ്പോള്‍ അത് പുറത്ത് പറയുന്നില്ല. ലൈഫ് പദ്ധതിയിൽ അടിമുടി അഴിമതി ആയതിനാലാണ് വിവരങ്ങൾ തനിക്ക് നൽകാത്തതെന്നും ചെന്നിത്തല പറഞ്ഞു. സ്വപ്ന സുരേഷില്‍ നിന്നും സന്ദീപ് നായരില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ […]

Kerala

ചികിത്സയിലിരിക്കെ സ്വപ്ന സുരേഷ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് നഴ്സുമാരുടെ മൊഴി

തൃശൂര്‍ മെഡിക്കല്‍ കോളജില്‍‌ ചികിത്സയിലിരിക്കെ സ്വപ്ന സുരേഷ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ മൊഴി. സ്വപ്നയെ കണ്ടത് പൊലീസിന്‍റെ സാന്നിധ്യത്തില്‍ മാത്രമാണ്. ശുചീകരണ തൊഴിലാളികളെ‌ അകത്ത് പ്രവേശിപ്പിച്ചതും പൊലീസ് സാന്നിധ്യത്തിലാണെന്നും നഴ്സുമാര്‍ മൊഴി ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കി. ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടർന്ന് സ്വപ്നയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. റമീസിനെ വയറുവേദന […]

Kerala

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് ആവ൪ത്തിച്ച് വി.മുരളീധരന്‍

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് ആവ൪ത്തിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ധനകാര്യമന്ത്രാലയം നയതന്ത്ര ബാഗിലാണ് സ്വര്‍ണം കടത്തിയതെന്ന് ലോക്സഭയിൽ നടത്തിയ പ്രസ്താവനയും തന്‍റെ പ്രസ്താവനയും തമ്മിൽ പൊരുത്തക്കേടില്ല. നയതന്ത്ര ബാഗാണെന്ന വ്യാജേന സ്വ൪ണം കടത്താൻ ശ്രമിച്ചുവെന്നാണ് രണ്ട് പ്രസ്താവനയിലുള്ളതെന്നും വി.മുരളീധരൻ വ്യക്തമാക്കി. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി രാജി വയ്ക്കണമെന്ന് സി.പി.എമ്മും മറ്റ് വിശദീകരണങ്ങൾക്ക് പ്രസക്തിയില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പിയും വിമ൪ശിച്ചിരുന്നു. സ്വ൪ണം കടത്തിയ ബാഗ് നയതന്ത്ര ബാഗേജ് അല്ലെന്ന കേന്ദ്ര വിദേശ കാര്യ സഹമന്ത്രി […]

Kerala

നയതന്ത്ര ഫയലുകള്‍ ഇ- ഫയലുകളല്ലെന്ന് ഹൌസ് കീപ്പിങ് വിഭാഗം അഡീഷനല്‍ സെക്രട്ടറി; ഫയലുകള്‍ നശിച്ചോയെന്ന് സംശയം

സെക്രട്ടേറിയറ്റില്‍ നയതന്ത്ര ഫയലുകള്‍ ഇ ഫയലുകളായി സൂക്ഷിക്കാറില്ല. ഇന്നലെ സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ ഇത്തരം ഫയലുകളുണ്ടോയെന്ന് സംശയം വര്‍ധിക്കുകകയാണ്. ഫയലുകളെല്ലാം ഡിജിറ്റൈസ് ചെയ്തെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. മന്ത്രിമാരുടെ പ്രോട്ടോകോള്‍ സംബന്ധിച്ച ഫയലുകള്‍ കത്തിനശിച്ചുവെന്ന് ഹൌസ് കീപ്പിങ് അഡീഷണല്‍ സെക്രട്ടറി ഹണി മീഡിയവണിനോട് പറഞ്ഞു. മന്ത്രിമാരുടെ വസതി സംബന്ധിച്ച ഫയലും കത്തിനശിച്ചു. നയതന്ത്ര ഫയലുകള്‍ ഇ-ഫയലാക്കിയിട്ടില്ലെന്നും ഹണി പറഞ്ഞു. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംഭവത്തില്‍ ദുരന്തനിവാരണവിഭാഗവും […]

Kerala

ശിവശങ്കറും സ്വപ്നയും പല തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

യു.എ.ഇയിലേക്ക് രണ്ട് തവണ ഒരുമിച്ച് പോയി. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരുമിച്ച് മടങ്ങി എം. ശിവശങ്കറും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും പല തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. യു.എ.ഇയിലേക്ക് രണ്ട് തവണ ഒരുമിച്ച് പോയി. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരുമിച്ച് മടങ്ങി. സ്വപ്നയും മറ്റൊരാളും ചേര്‍ന്ന് ലോക്കര്‍ തുടങ്ങിയത് ശിവശങ്കറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇ ഡി ആവശ്യപ്പെട്ടു. അതിനിടെ ശിവശങ്കറിനെ രൂക്ഷമായി […]

Kerala

സ്വപ്ന സുരേഷിന് അധികാര ഇടനാഴിയിലുള്ള സ്വാധീനം പ്രകടമെന്ന് കോടതി

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ ജാമ്യം തള്ളിക്കൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ നിരീക്ഷണം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നക്ക് അധികാര ഇടനാഴിയിലുള്ള സ്വാധീനം പ്രകടമെന്നു കോടതി. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ ജാമ്യം തള്ളിക്കൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ നിരീക്ഷണം. കോൺസുലേറ്റിൽ നിന്നും രാജി വച്ച ശേഷവും അവിടുത്തെ ഉന്നത ഉദ്യോഗസ്‌ഥരെ സഹായിച്ചു. ഇതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിലും ജോലി നേടി. ജാമ്യാപേക്ഷയിൽ നടന്ന വാദത്തിന്‍റെയും ലഭ്യമായ രേഖകളുടെയും അടിസ്‌ഥാനത്തിലാണ്‌ കോടതിയുടെ നിരീക്ഷണം. […]

Kerala

സ്വര്‍ണക്കടത്ത് കേസില്‍ ഇനിയും പ്രധാന കണ്ണികളെ പിടികൂടാനുണ്ടെന്ന് എന്‍.ഐ.എ; സ്വപ്നയുടെ ബാഗില്‍ നിന്ന് 51 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ റസിപ്റ്റ് കണ്ടെടുത്തു

8034 യു.എസ് ഡോളറും 701 ഒമാന്‍ റിയാലുമാണ് ബാഗില്‍ നിന്ന് കണ്ടെടുത്തത് സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന കണ്ണികളെ ഇനിയും പിടികൂടാനുണ്ടെന്ന് എന്‍.ഐ.എ. സ്വപ്നയ്ക്കും സരിത്തിനും ഉന്നതരുമായി ബന്ധമുണ്ടെന്നും യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും സ്വര്‍ണം പിടിച്ചതുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ലെന്നും സ്വപ്നയാണ് കസ്റ്റ്സ് ഉദ്യോഗസ്ഥരെ വിളിച്ചതെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. കേസ് ഡയറി എന്‍.ഐ.എ കോടതിക്ക് കൈമാറി. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണികളെ ഇനിയും പിടികൂടാനുണ്ടെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുമെന്നും എന്‍.ഐ.എ. സ്വപ്നയ്ക്കും സരിത്തും ഉന്നതരുമായി അടുത്ത […]

Kerala

സ്വർണ്ണക്കടത്ത് കേസ്; റമീസിനെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരന്‍റെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലും സ്വപ്ന സുരേഷിന്‍റെ അമ്പലമുക്കിലെ ഫ്ലാറ്റിലും അടക്കം റമീസിനെ എത്തിച്ചാണ് എൻ.ഐ.എ തെളിവെടുപ്പ് നടത്തി സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി റമീസിനെ എൻ.ഐ.എ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരന്‍റെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലും സ്വപ്ന സുരേഷിന്‍റെ അമ്പലമുക്കിലെ ഫ്ലാറ്റിലും അടക്കം റമീസിനെ എത്തിച്ചാണ് എൻ.ഐ.എ തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ കെ.ടി റമീസിനെ തെളിവെടുപ്പിനായി എൻ.ഐ.എ […]

Kerala

ശിവശങ്കറിന്‍റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം; ചാർട്ടേഡ് അക്കൗണ്ടന്‍റിനെ ചോദ്യം ചെയ്തു

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള നാല് പേരുടെ കൂടി അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ സാമ്പത്തിക ഇടപാടിൽ കസ്റ്റംസ് അന്വേഷണം. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടൻറിനെ കസ്റ്റംസ് ചോദ്യം ചെയ്തു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. അതേസമയം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള നാല് പേരുടെ കൂടി അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയേക്കും. ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ ചാർട്ടേഡ് അക്കൗണ്ടൻറിനെ ഇന്നലെ […]