Kerala

സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചയാൾ പിടിയിൽ

സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ ജോലിക്ക് വേണ്ടിയാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു നിയമനം.\ ഐടി വകുപ്പിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന നിയമനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹേബ് അംബേദ്കര്‍ ടെക്‌നോളിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ […]

Kerala

ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും തന്നെ കുടുക്കാനാവില്ലെന്ന് ജലീല്‍

കസ്റ്റംസ് ചോദ്യംചെയ്യലിന് പിന്നാലെ തന്നെ കുടുക്കാനാവില്ലെന്ന കുറിപ്പുമായി മന്ത്രി കെ ടി ജലീല്‍. ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും സ്വർണ കള്ളക്കടത്തിലോ ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ തനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ലെന്ന് ജലീല്‍ അവകാശപ്പെട്ടു. തന്‍റെ കഴുത്തിൽ കുരുക്ക് മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ […]

India Kerala

സ്വർണക്കടത്ത് കേസ്: കൂടുതൽ പ്രതികളെ യു.എ.ഇ നാടുകടത്തിയേക്കും

സ്വർണക്കടത്ത് കേസിൽ റബിൻസ് ഹമീദിന് പിന്നാലെ കൂടുതൽ പ്രതികളെ യു.എ.ഇയിൽ നിന്ന് നാടുകടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്കിടയിൽ തിരക്കിട്ട കൂടിയാലോചനകളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം 27നാണ് സ്വർണക്കടത്ത് കേസിലെ പ്രധാനിയെന്ന് എൻ.ഐ.എ കരുതുന്ന റബിൻസ് ഹമീദിനെ യു.എ.ഇ നാടുകടത്തുന്നത്. ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ള പ്രധാന പ്രതികളെ വിട്ടുകിട്ടാന്‍ എൻ.ഐ.എ ഊർജിത നീക്കത്തിലാണ്. എന്നാൽ മൂന്ന് ചെക്ക് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഫൈസൽ ഫരീദിനെ വിട്ടുകിട്ടുന്ന പ്രക്രിയ നീണ്ടേക്കും. റബിൻസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ […]

Kerala

കസ്റ്റംസിനെ വിളിച്ചെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയതായി ഇ.ഡി

സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകൊടുക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്ന ഇ.ഡിയുടെ കണ്ടെത്തല്‍ വീണ്ടും രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ക്ക് ഇടയാക്കും. ആരും വിളിച്ചിട്ടില്ലെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അനീഷ് രാജിന്റെ വാക്കുകള്‍ ഉയര്‍ത്തിയായിരുന്നു ഇതുവരെ സര്‍ക്കാരിന്റെ പ്രതിരോധം. എന്നാല്‍ വിളിച്ചുവെന്ന് ശിവശങ്കരന്‍ തന്നെ മൊഴി നല്‍കിയതായുള്ള ഇ.ഡിയുടെ റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രതിരോധത്തെയാകെ ദുര്‍ബലപ്പെടുത്തും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നായിരുന്നു തുടക്കം മുതലുള്ള പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബാഗേജ് വിട്ടു കൊടുക്കാന്‍ […]

Kerala

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; എം. ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിലാണ് വിധി. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അശോക് മോനോനാണ് വിധി പറഞ്ഞത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിലാണ് വിധി. ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിന്നാണ് ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്. ശിവശങ്കറുമായി എന്‍ഫോഴ്സ്മെന്‍റ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. കസ്റ്റംസ് , ഇഡി എന്നീ ഏജന്‍സികള്‍ രജിസ്റ്റര്‍ […]

Kerala

സ്വർണക്കടത്തിന് പിന്നിൽ വ്യവസായ പ്രമുഖനെന്ന് കെ.ടി റമീസിന്‍റെ മൊഴി

സ്വര്‍ണ്ണക്കടത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ദാവൂദ് അല്‍ അറബി എന്ന വ്യവസായ പ്രമുഖനാണെന്ന് കെ.ടി റമീസിന്‍റെ മൊഴി. കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം റമീസ് പറയുന്നത്. എന്നാല്‍ ഇത് ഇയാളുടെ യഥാര്‍ത്ഥ പേരാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്ത ത ലഭിച്ചിട്ടില്ല. തനിക്ക് വന്‍തോതില്‍ വരുമാനമുണ്ടായിരുന്ന കാര്യം ശിവശങ്കറിനറിനോട് പറഞ്ഞിരുന്നെന്ന സ്വപ്നയുടെ മൊഴിയും പുറത്ത് വന്നു. വിദേശത്ത് നിന്നും സ്വര്‍ണ്ണം നയതന്ത്രബാഗേജിലൂടെ അയച്ചത് ദാവൂദ് അല്‍ അറബി എന്നയാളാണെന്നാണ് റമീസ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്. […]

Kerala

സ്വര്‍ണകടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്

സ്വര്‍ണകടത്ത് കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് കാരാട്ട് റസാഖ് എംഎല്‍എ. സ്വര്‍ണകടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കേസിലെ പ്രതികളെ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഗൂഢാലോചനക്ക് പിന്നില്‍ മുസ്‍ലിം ലീഗിലെ ചിലരാണെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു സന്ദീപിന്‍റെ ഭാര്യ തനിക്കെതിരായ മൊഴി നല്‍കിയത് അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. മൂന്ന് മാസത്തിനിടയില്‍ യാഥാര്‍ഥ പ്രതികളെ പല ഏജന്‍സികൾ ചോദ്യം ചെയ്തപ്പൊഴും തന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. […]

Kerala

ഇ.ഡിയുടെ കേസിലും സ്വപ്ന സുരേഷിന് ജാമ്യം

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഇ.ഡി ഭാഗികമായ കുറ്റപത്രമാണ് സ്വപ്നക്കെതിരെ സമര്‍പ്പിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്നക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍ എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല. യുഎപിഎ, കൊഫേപോസ ചുമത്തിയതിനാല്‍ ഈ കേസില്‍ നിലവില്‍ ജാമ്യമില്ല.

Kerala

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍ പ്രതിയായേക്കും

ശിവശങ്കരനെതിരെ കുരുക്ക് മുറുക്കി കേന്ദ്ര ഏജന്‍സികള്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കരനും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇഡിയുടെ സംശയം. ലൈഫ് മിഷനില്‍ യുണിടാക്കിനെ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളില്‍ സി.ബി.ഐയും കുരുക്ക് മുറുക്കുകയാണ്. ഇതിന് പിന്നാലെയാണ് നയതന്ത്ര ബാഗേജ് ദുരുപയോഗത്തിലെ ശിവശങ്കറിന്‍റെ പങ്കിനെ കുറിച്ച് കസ്റ്റംസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ ശിവശങ്കരന്‍റെ പേരില്ല. എന്നാല്‍ ഗുരുതരമായ ചില കണ്ടെത്തലുകളാണ് ഇ.ഡി നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൌണ്ടന്‍റുമായി നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് ശിവശങ്കരന് വലിയ തിരിച്ചടിയാണ്. സ്വപ്നയ്ക്ക് […]

Kerala

സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു, സന്ദീപ് നായര്‍ക്ക് ജാമ്യം

സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെ എന്‍.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്ന എന്‍.ഐ.എയുടെ ആവശ്യപ്രകാരമണ് കോടതി നടപടി. മൂന്നാം പ്രതി സന്ദീപിന് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചു. സ്വപ്നയുൾപ്പടെ 9 പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പിന് കോടതി അനുമതി നല്‍കി. എന്‍.ഐ.എ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ഇന്ന് വിയ്യൂർ ജയിലിൽ നിന്നും കൊച്ചിയിലെ എന്‍.ഐ.എ കോടതിയിൽ ഹാജരാക്കി. നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് […]