Kerala

‘പരാതിയിലെ തെറ്റുകൾ തിരുത്തി, രേഖാമൂലം നൽകണം, എങ്കിൽ പരിഗണിക്കാം’; അതിജീവിതയ്ക്ക് ബാർ കൗൺസിലിന്‍റെ മറുപടി

ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ള അടക്കമുള്ള അഭിഭാഷകർക്കെതിരെ പരാതി നൽകിയ അതിജീവിതയ്ക്ക് ബാർ കൗൺസിലിന്‍റെ മറുപടി. നടൻ ദിലീപിന്റെ അഭിഭാഷകന് എതിരായ പരാതിയിൽ നിരവധി തെറ്റുകൾ ഉണ്ടെന്ന് ബാർ കൗൺസിൽ ചൂണ്ടിക്കാട്ടി.https://8fbcd1863ab5f4269b420a34d6fda4f7.safeframe.googlesyndication.com/safeframe/1-0-38/html/container.html പരാതിയിലെ തെറ്റുകൾ തിരുത്തി രേഖാമൂലം നൽകാൻ ബാർ കൗൺസിൽ നിർദേശം നൽകി. ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. പരാതി രേഖാമൂലം നൽകണം. പരാതിയുടെ 30 പകർപ്പുകളും 2500 രൂപ ഫീസും അടച്ച് പരാതി നൽകിയാൽ തുടർ നടപടി സ്വീകരിക്കുമെന്നാണ് ബാർ കൌൺസിലിന്റെ നിലപാട്. […]

Kerala

ദിലീപ് തെളിവ് നശിപ്പി‌ച്ചു; ഫോണില്‍ കൃത്രിമം നടത്തി; ക്രൈംബ്രാഞ്ച്

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടെന്ന് ഫോറൻസിക് റിപ്പോർട്ട്. മൂബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ജനുവരി 29, 30 തീയതികളിലായാണ് തെളിവുകൾ നശിപ്പിച്ചതെന്നും ഫോറൻസിക് റിപ്പോർട്ട് വ്യക്തമാകുന്നു. ഇത് സംബന്ധിച്ച നിർണായക റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടത് ജനുവരി 29 നാണ്. മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കം ചെയ്തു. ഫോറന്‍സിക് ഫോറന്‍സിക് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും […]

Kerala

ആരോപണങ്ങൾക്ക് പിന്നിൽ ദിലീപ്; പീഡനക്കേസിൽ മുൻ‌കൂർ ജാമ്യം തേടി സംവിധായകൻ ബാലചന്ദ്രകുമാർ

പീഡനക്കേസിൽ മുൻ‌കൂർ ജാമ്യം തേടി സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ദിലീപ് എന്ന് ജാമ്യാപേക്ഷയിൽ ബാലചന്ദ്രകുമാർ ആരോപിക്കുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തലിന് പ്രതികാരമായാണ് പീഡന പരാതിയെന്നും ഹർജിയിൽ പറയുന്നു. ഇതിൽ ഗൂഢാലോചനയുണ്ട്. ഇത്രയും വർഷങ്ങൾക്ക് ശേഷം പരാതി നൽകിയതിനുള്ള കാരണം ഇവർക്ക് വ്യക്തമാക്കാൻ പോലും കഴിയുന്നില്ലെന്നും ജാമ്യ ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കാം. താൻ നിരപരാധിയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. 2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ […]

Kerala

വധഗൂഢാലോചന കേസിൽ ദിലീപ് ശബ്ദസാമ്പിള്‍ നൽകി

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ശബ്ദസാമ്പിള്‍ നല്‍കി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയാണ് ദിലീപ് ശബ്ദസാമ്പിള്‍ നല്‍കിയത്. സംവിധായകന്‍ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖകളുടെ പശ്ചാത്തലത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്. അതിനിടെ ഗൂഢാലോചനാക്കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കും. ശബ്ദപരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് വീണ്ടും അന്വേഷണസംഘം ഹൈക്കോടതിയെ സമീപിക്കും. പ്രതികളില്‍ നിന്ന് കണ്ടെടുത്ത ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നുണ്ട്. ഏറെ ദിവസങ്ങള്‍ നീണ്ട […]

Kerala

ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും

ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ബെഞ്ച് ഹരജികൾ പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്‍റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു. വധ ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകളുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ സ്ഥിതിക്ക് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ നിലപാട് എടുത്തേക്കും. വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് ദിലീപ് ഇന്നലെ കോടതിയോട് ചോദിച്ചിരുന്നു. […]

Kerala

ദിലീപിന്‍റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച്

വധശ്രമ ഗൂഡാലോചന കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ആറ് മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം മൊബൈൽഫോണുകൾ ഇന്നലെ രാത്രി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ എത്തിക്കുകയും ചെയ്തു. ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. കോടതി നേരിട്ട് […]

Kerala

വധഗൂഢാലോചന കേസ്: ദിലീപിന്‍റെ ഫ്ലാറ്റില്‍ പരിശോധന

നടന്‍ ദിലീപ് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ഫ്ലാറ്റില്‍ പരിശോധന. കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്മെന്‍റിലാണ് പരിശോധന. ദിലീപിന്‍റെ ഫ്ലാറ്റ് ആണിത്. ദിലീപ് അടക്കമുള്ള പ്രതികൾ ഈ ഫ്ളാറ്റിൽ വെച്ച് ഗൂഢാലോചന നടത്തിയെന്ന മൊഴിയെ തുടർന്നാണ് പരിശോധന. കോടതി അനുമതിയോടെയാണ് പരിശോധന. ഇവിടെ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക് നീക്കണമെന്ന് പ്രോസിക്യൂഷന്‍ […]

Kerala

ഫോണുകള്‍ മുംബൈയിലെന്ന് ദിലീപ്; സഹകരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണമുണ്ടാകില്ലെന്ന് ഹൈക്കോടതി

ഗൂഢാലോചന കേസില്‍ ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിനെതിരെ ദിലീപ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സിക്ക് ഫോണ്‍ കൈമാറാന്‍ കഴിയില്ല. നാല് ഫോണുകള്‍ കൈവശമുണ്ടെന്നും മറ്റ് രണ്ട് ഫോണുകള്‍ മുംബൈയിലെ ലാബിലാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എല്ലാ ഫോണുകളും കൈമാറാനാകില്ലെന്നും അതിന്റെ കാരണം കോടതിയെ അറിയിക്കാമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഏത് ഏജന്‍സി തെളിവ് പരിശോധിക്കണമെന്നത് പ്രതിയല്ല തീരുമാനിക്കേണ്ടതെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി വ്യക്തമാക്കി.(dileep conspiracy case) […]

Kerala

‘ബാലചന്ദ്രകുമാറിന്റെ മൊഴി ശരി’; ദിലീപ് പണം നല്‍കിയിരുന്നുവെന്ന് അന്വേഷണ സംഘത്തോട് പള്‍സര്‍ സുനി

നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്ന് പള്‍സര്‍ സുനി. ബാലചന്ദ്രകുമാറിനെ പരിചയമുണ്ട്. ഒരേ വാഹനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്നുമാണ് പള്‍സര്‍ സുനിയുടെ മൊഴി. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടത്. സിനിമയുടെ കഥ പറയാന്‍ വന്നയാളാണെന്നാണ് പരിചയപ്പെടുത്തിയത്. ദിലീപ് അന്നേ ദിവസം പണം നല്‍കിയിരുന്നെന്നും പള്‍സര്‍ സുനി ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി.(pulsar suni) ഇന്നലെ ഉച്ചയോടെയാണ് ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കളമശ്ശേരി ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്. എറണാകുളം സബ്ജയിലില്‍ എത്തിയാണ് ഇന്നലെ പള്‍സര്‍ സുനിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ […]

Kerala

ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി; ദിലീപിന് രൂക്ഷ വിമർശനം

​ഗൂഢാലോചനാ കേസിൽ പ്രതി ദിലീപിന് തിരിച്ചടി. ദിലീപിനെ കോടതി രൂക്ഷമായി വിമർശിച്ചു. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ അഭിഭാഷകന് കൈമാറിയത് തെറ്റാണെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിന് അനിവാര്യമായ തെളിവായ മൊബൈൽ ഫോൺ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ചോദിച്ചു. ( hc slams dileep ) എന്നാൽ പൊലീസ് ചോദിച്ച ഫോണുകൾ വധഭീഷണി കേസുമായി ബന്ധമില്ലാത്തതാണെന്ന് ദിലീപ് മറുപടി നൽകി. ​ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണല്ല അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളേണ്ടിവരുമെന്ന് […]