നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസ് കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുഖേന ഇ-മെയിലില്‍ കഴിഞ്ഞ ദിവസ്സം കൈമാറിയ റിപ്പോര്‍ട്ട് ആണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുക. വിചാരണ സമയബന്ധിതമായ് പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്നാണ് വിവരം. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപാണ് സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തേയും വിചാരണ എന്ന് പൂര്‍ത്തിയാക്കാനാകുമെന്നതില്‍ […]
Tag: dileep case
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിച്ചു. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജി വിധി പറഞ്ഞത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ ദിലീപും ശരത്തും ഈമാസം 31 ന് ഹാജറാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിചാരണ നവംബർ 10 ന് തുടങ്ങും. നടിയെ ആക്രമിച്ചതിന്റെ […]
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാഷ്ട്രീയ ഉന്നതര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഹര്‍ജി.ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന ദിലീപ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. കേസില്‍ വിചാരണ കോടതിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച അതിജീവിതയെ നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണങ്ങള്‍. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രിം കോടതി പരിഗണിയ്ക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് തള്ളിയത്. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു […]
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ണായക വിധി ഇന്ന്
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറയുന്നത്.രാവിലെ 10.15ന് ഒന്നാമത്തെ കേസായിട്ടാണ് ഹര്‍ജി പരിഗണിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ഉന്നയിച്ചിരുന്നു. എന്നാല്‍, ഇടക്കാല ഉത്തരവില്ലെന്നും, അന്തിമ ഉത്തരവ് തന്നെ ഇന്ന് പറയാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിയെ നടന്‍ ദിലീപ് ശക്തമായി എതിര്‍ത്തിരുന്നു. […]
പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ വൈകിട്ടാണ് പൾസർ സുനിയെ എത്തിച്ചത്. ഇയാളുടെ ജാമ്യഹർജി സുപ്രീം കോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് ലഭ്യമാകുന്ന വിവരം. എന്താണ് അസുഖം എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൾസർ സുനി നിരവധി നടിമാരെ ലൈംഗികമായി ആക്രമിച്ച് ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ കാര്യം തനിക്ക് അറിയാമെന്ന് മുൻ ജയിൽ വകുപ്പ് മേധാവി ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ […]
നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകള്‍; ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം തുടങ്ങി
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് ആര്‍.ശ്രീലേഖയ്‌ക്കെതിരെ പരാതി നല്‍കിയത്. പള്‍സര്‍ സുനിക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇത് ഗുരുതര തെറ്റാണെന്നും കുസുമം പരാതിയില്‍ ഉന്നയിക്കുന്നു. […]
ദിലീപിന് അനുകൂലമായ വെളിപ്പെടുത്തലുകള്‍; ആര്‍.ശ്രീലേഖയെ സാക്ഷിയാക്കാന്‍ പ്രതിഭാഗം
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങളില്‍ പുതിയ കാര്യങ്ങളില്‍ ഇല്ലെന്ന വിലയിരുത്തലില്‍ പ്രതിഭാഗം. വെളിപ്പെടുത്തലുകളില്‍ പുതിയ ഹര്‍ജി നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. പള്‍സര്‍ സുനിയുടെ മുന്‍കാല ചെയ്തികള്‍ വിചാരണാ ഘട്ടത്തില്‍ കോടതി രേഖപ്പെടുത്തിയതാണെന്നും പ്രതിഭാഗം നിലപാട് വ്യക്തമാക്കി. ആര്‍ ശ്രീലേഖ പറഞ്ഞത് പുതിയ കാര്യങ്ങളെല്ലെന്ന് പറയുമ്പോള്‍ തന്നെ പൂര്‍ണമായും വെളിപ്പെടുത്തലുകള്‍ പ്രതിഭാഗം തള്ളുന്നുമില്ല. പൊലീസ് ഗൂഢാലോചനയെന്നത് പുതിയ കാര്യമാണെന്ന് പ്രതിഭാഗം പറയുന്നു. പൊലീസുകാര്‍ക്കെതിരെ വിഡിയോ സഹിതം പരാതി നല്‍കിയിട്ടും അന്വേഷണമില്ലാത്തതും […]
ആര്‍.ശ്രീലേഖയുടെ ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്; ഗൂഢാലോചന പരിശോധിക്കും
നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്. ദിലീപുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കോടതിയലക്ഷ്യമായതിനാല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിയ്ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ശ്രീലേഖയും ദിലീപും തമ്മിലുള്ള ബന്ധവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ദിലീപിനെ രക്ഷിയ്ക്കാനുള്ള നീക്കമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് […]
ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ നിയമസാധുത ഇല്ല; മുന്‍ ഡിജിപി ടി. അസഫലി
ദിലീപിന് അനുകൂലമായ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ നിയമസാധുത ഇല്ലെന്ന് മുന്‍ ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) ടി. അസഫലി. ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ കോടതിയലക്ഷ്യമാണ്. പ്രതിയെ കുറ്റവിമുക്തനാക്കുന്ന തരത്തിലുള്ള വിധി പറയലാണ് ശ്രീലേഖ നടത്തിയിരിക്കുന്നത് എന്നും ടി. അസഫലി പറഞ്ഞു. കേരള പൊലീസിന്റെ ഉന്നത തലപ്പത്തിരുന്ന ഒരുദ്യോഗസ്ഥയായിരുന്നു അവര്‍. അങ്ങനെയുള്ള ശ്രീലേഖയുടെ കയ്യില്‍ ഇത്രയും വിവരങ്ങള്‍ കൈവശമുണ്ടായിരുന്നെങ്കില്‍ ഇത്രകാലം മിണ്ടാതിരുന്നത് എന്തുകൊണ്ടാണെന്നും ടി.അസഫലി പറഞ്ഞു. അതേസമയം ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന മൂത്തുള്ള ഭ്രാന്തെന്ന് […]