Kerala

ഡിജിറ്റൽ സർവേ: ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കില്‍ ഇനി ഭൂമി സർക്കാരിന്‍റേതാകും

സംസ്ഥാനത്തെ ഡിജിറ്റൽ സർവേ പൂർത്തിയാകുമ്പോൾ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയാത്ത ഭൂമി മുഴുവൻ സർക്കാരിന്‍റേതായി മാറുമെന്ന് റവന്യുമന്ത്രി കെ രാജൻ. അനധികൃത ഭൂമി കയ്യേറ്റങ്ങൾ കൃത്യമായി നിർണയിക്കാൻ സമഗ്ര ഡിജിറ്റൽ സർവേ കൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സർവേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ അത്യാധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് റീ സർവേ നടക്കുക. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കുന്നത്തോടെ അന്യാധീനപ്പെട്ട സർക്കാർ ഭൂമി വൻതോതിൽ തിരിച്ചു പിടിക്കാനാകുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഹാരിസൺ […]