കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതി കേസില്‍ സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും.ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഇ ഡിയുടെ നടപടി. കേസിലെ മറ്റു പ്രതികളായ കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിനേയും സെക്രട്ടറി ടി.പി പ്രവീണിനെയും വരും ദിവസങ്ങളില്‍ ഇ.ഡി ചോദ്യം ചെയ്യും. മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങിയതും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസിലാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. സഭാ ആസ്ഥാനത്തടക്കം […]
Tag: dharmaraj rasalam
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ് ധർമ്മരാജ് റസാലത്തെ ഇ.ഡി തടഞ്ഞു
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ എൻഫോഴ്മെന്റ് ഉദ്യോഗസ്ഥർ തടഞ്ഞു. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലമാണ് യു.കെയിലേക്ക് കടക്കാൻ ശ്രമിച്ചത്. വിദേശത്തേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചായിരുന്നു ബിഷപ് ധർമ്മരാജ് റസാലത്തിന്റെ രഹസ്യ യാത്ര. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച ബിഷപ്പിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. നാളെ കൊച്ചി ഓഫീസിൽ ഹാജരാകാനും ബിഷപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ സിഎസ്ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഒരു രേഖകളും ഇ.ഡി […]
പള്ളി കത്രീഡല്‍ ആക്കിയതില്‍ പ്രതിഷേധം; എല്‍എംഎസ് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ റോഡ് ഉപരോധിക്കുന്നു
തിരുവനന്തപുരം എല്‍എംഎസ് പള്ളിക്ക് മുന്നില്‍ കനത്ത പ്രതിഷേധം. ബിഷപ്പിനെ അനുകൂലിച്ചും എതിര്‍ത്തുമാണ് പള്ളിക്ക് മുന്നില്‍ പ്രതിഷേധം നടക്കുന്നത്. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. ബിഷപ്പിന്റെ ഫഌക്‌സുകള്‍ ഒരു വിഭാഗം കീറിയെറിഞ്ഞതാണ് മറുവിഭാഗത്തിന്റെ പ്രകോപനത്തിന് കാരണം. പള്ളിയുടെ ഗേറ്റ് പൊലീസ് അടച്ചു. എല്‍എംഎസ് പള്ളി കത്രീഡല്‍ ആക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന ശുശ്രൂഷാ ചടങ്ങുകള്‍ കഴിഞ്ഞപ്പോഴാണ് സംഘര്‍ഷങ്ങളുണ്ടായത്. 115 വര്‍ഷങ്ങളായി വ്യക്തികളുടെ ട്രസ്റ്റിന്റെ നിയന്ത്രണത്തിന് കീഴിലായിരുന്നു എല്‍എംഎസ് പള്ളി. ഇതവസാനിപ്പിച്ചുകൊണ്ട് ബിഷപ്പ് ധര്‍മരാജ് റസാലം പള്ളിയെ കത്രീഡലാക്കി […]