Kerala

ധര്‍മജനും പിഷാരടിയും മാത്രമല്ല ബിജുമേനോനെയും സുരാജിനെയും കളത്തിലിറക്കാനൊരുങ്ങി കോണ്‍ഗ്രസ്

സജീവരാഷ്ട്രീയപ്രവര്‍ത്തകരല്ലാത്ത നിരവധി താരങ്ങള്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സി.പി എമ്മിനും, കോണ്‍ഗ്രസിനും, ബി.ജെ.പിക്കും വേണ്ടിയാണ് കൂടുതല്‍ പ്രമുഖരും വോട്ട് ചോദിച്ചിറങ്ങുക. പലരുടേയും മണ്ഡലം ഏതാണെന്ന് വരെ ഇതിനകം രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇറങ്ങുമെന്ന് ഉറപ്പ്. ബാലുശ്ശേരിയിലാവാനാണ് എല്ലാ സാധ്യതകളും. തൃപ്പൂണിത്തുറയില്‍ എം. സ്വരാജിനെ പിടിച്ചുകെട്ടാന്‍ രമേശ് പിഷാരടിക്ക് കഴിയുമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിലുണ്ട്. ഇടവേള ബാബു, മേജര്‍ രവി, സലീം കുമാര്‍ എന്നിവരില്‍ ഒരാളെക്കൂടി സിനിമയില്‍ നിന്ന് കോണ്‍ഗ്രസ് ഇറക്കാനാണ് സാധ്യത. […]

Kerala

‘ലീഡർ പാർട്ടി വിട്ടപ്പോഴും ഞാൻ പോയില്ല, അടിയുറച്ച കോൺഗ്രസുകാരൻ’: ധർമജൻ ബോൾഗാട്ടി

കോഴിക്കോട്: തന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് പാർട്ടിയാണ് എന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും നടൻ ധർമജൻ ബോൾഗാട്ടി. പാർട്ടി സീറ്റു നൽകുകയാണ് എങ്കിൽ പോരാടാനുള്ള മണ്ഡലമാണ് തരേണ്ടതെന്നും ധർമജൻ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ‘ എന്റേത് കോൺഗ്രസ് കുടുംബമാണ്. അച്ഛനും ജ്യേഷ്ഠനും കോൺഗ്രസ് നേതാക്കളായിരുന്നു. സ്‌കൂളിലും കോളജിലും കെഎസ് യു നേതാവായിരുന്നു. സേവാ ദളിന്റെ ദേശീയ ക്യാമ്പിൽ അടക്കം പങ്കെടുത്തിട്ടുണ്ട്. ഞാൻ കണ്ടു വളർന്ന രാഷ്ട്രീയം കോൺഗ്രസാണ്. ഇഷ്ടപ്പെട്ട രാഷ്ട്രീയകക്ഷിയും […]

Kerala

ധര്‍മജനെ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാക്കണം; തൃശൂരിലെ കോൺഗ്രസ് പ്രവർത്തകര്‍ രംഗത്ത്

നടൻ ധർമജൻ ബോൾഗാട്ടിക്ക് വേണ്ടി തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരും രംഗത്ത്. ചേലക്കര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കണമെന്നാണ് ആവശ്യം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ പരിപാടിയിൽ ധർമജനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രദർശിപ്പിച്ചിരുന്നു. കോഴിക്കോട് ബാലുശ്ശേരിയിൽ ധർമജൻ മത്സരിക്കുമെന്ന വാർത്തകൾ നിറയുന്നതിന് പിന്നാലെയാണ് ധർമജനെ രംഗത്ത് ഇറക്കണമെന്ന് ചേലക്കരയിലെ പ്രവർത്തകരുടെ ആവശ്യം. ഐശ്വര്യ കേരളയാത്രയുടെ ജില്ലയിലെ ആദ്യ സ്വീകരണം ചേലക്കര മണ്ഡലത്തിലായിരുന്നു. പരിപാടികൾ പൂർത്തിയാക്കി ചെന്നിത്തല വേദിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പ്രവർത്തകർ […]