സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി കെ.സി. വേണുഗോപാൽ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകത്തിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. സുധാകരന്റെ സ്ഥാനാർത്ഥിത്വം മുന്നണിക്ക് ഗുണം ചെയ്യും. സുധാകരൻ മണ്ഡലത്തിൽ വിജയിക്കും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ധർമ്മടം അസംബ്ലി മണ്ഡലത്തിൽ സുധാകരന് 4000 വോട്ടിന്റെ കുറവ് മാത്രമാണുണ്ടായത്. സംസ്ഥാന നേതാക്കൾ പറയുന്ന അഭിപ്രായങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ഹൈക്കമാൻഡ് നൽകിയത്. ഒരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥി കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Tag: dharmadam
ധർമ്മടത്തെ സ്ഥാനാർത്ഥിത്വം: കെ.സുധാകരനുമായി ചർച്ച നടത്തുന്നു; രണ്ട് പേരുകൾ പരിഗണനയിൽ
ധർമ്മടത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കെ.സുധാകരനുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുന്നു. മുഖ്യമന്ത്രിക്കെതിരെ കെ.സുധാകരൻ മത്സരിക്കണമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് സുധാകരൻ അറിയിച്ചു. ധർമ്മടത്ത് വാളയാറിലെ അമ്മയെ പിന്തുണയ്ക്കുന്നതിനോട് പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ട്. പ്രാദേശിക വികാരം മാനിക്കണമെന്ന് കെ.സുധാകരൻ പറഞ്ഞു. ധർമ്മടത്ത് കെ.സുധാകരൻ അല്ലെങ്കിൽ സി.രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. ധർമ്മടത്ത് കെപിസിസി എന്ത് നിലപാടെടുക്കും എന്നത് നിർണായകമാകും. ധർമ്മടത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.