അച്ഛൻ ആശുപത്രിയിലായതിനെ തുടർന്ന് പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടി അധ്യാപിക. തൃശൂർ വെള്ളാങ്കല്ലൂർ ഗവ.ജി.യു.പി സ്കൂളിലെ അധ്യാപിക ധന്യയാണ് വിദ്യാർത്ഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വിവരമറിഞ്ഞ് നിരവധിപേരാണ് ടീച്ചറെ അഭിനന്ദിക്കാനെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിനു മുന്നിൽ കഴിഞ്ഞുകൂടിയിരുന്ന അവിനാശിനെയാണ് അധ്യാപിക ധന്യ മാർട്ടിൻ സ്നേഹപൂർവം ചേർത്തുനിർത്തിയത്. ദിവസങ്ങളായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ശ്വാസകോശസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലാണ് അവിനാശിന്റെ അച്ഛൻ പെരുമ്പടപ്പിൽ ശിവദാസൻ. സഹായത്തിനായി അമ്മ സുനിതയും ആശുപത്രിയിലാണ്.വീട്ടിൽ മറ്റാരും […]