ബംഗ്ലാദേശിലെ ധാക്കയില്‍ കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. (At least 14 killed, dozens injured in blast in Dhaka, Bangladesh) സിദ്ദിഖ് ബസാറിലെ തിരക്കുള്ള മാര്‍ക്കറ്റിലെ കെട്ടിടത്തിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ഏഴുനിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനമുണ്ടായത്. 11 അഗ്നിശമനാ സംഘങ്ങളെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. സ്‌ഫോടനമുണ്ടാകാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Tag: Dhaka
ധാക്കയില്‍ തിരക്കുള്ള മാര്‍ക്കറ്റിലെ കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു; നൂറോളം പേര്‍ക്ക് പരുക്ക്
ബംഗ്ലാദേശിലെ ധാക്കയില്‍ കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. (At least 14 killed, dozens injured in blast in Dhaka, Bangladesh) സിദ്ദിഖ് ബസാറിലെ തിരക്കുള്ള മാര്‍ക്കറ്റിലെ കെട്ടിടത്തിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ഏഴുനിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനമുണ്ടായത്. 11 അഗ്നിശമനാ സംഘങ്ങളെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. സ്‌ഫോടനമുണ്ടാകാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം; നാല് മരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. ബംഗ്ലാദേശ് ചിറ്റഗോങില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് വെടിവെക്കുകയായിരുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചിറ്റഗോങിന് പുറമെ, തലസ്ഥാന നഗരമായ ധാക്കയിലും മോദി വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു. ധാക്കയിലെ ബൈത്തുല്‍ മുഖറം പള്ളിക്ക് സമീപം നൂറു കണക്കിന് പ്രതിഷേധക്കാരാണ് സംഘടിച്ചത്. പ്രതിഷേധ സൂചകമായി ഷൂ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ധാക്കയില്‍ നടന്ന പൊലീസ് ആക്രമത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ ഡസനോളം പേര്‍ക്ക് പരിക്കേറ്റതായും ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിറ്റഗോങില്‍ അക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ […]