Kerala

പിങ്ക് പൊലീസ് വിചാരണ; കുട്ടിയോട് ക്ഷമ ചോദിച്ച് ഡിജിപി

തിരുവനന്തപുരം ആറ്റങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തിൽ പരസ്യവിചാരണ നടത്തി അപമാനിച്ച സംഭവത്തിൽ കുട്ടിയോട് ക്ഷമ ചോദിച്ച് ഡി.ജി.പി അനിൽ കാന്ത്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി ക്ഷമ ചോദിചെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ പറഞ്ഞു. മകളോടാണ് ക്ഷമ ചോദിച്ചത്. ഹൈക്കോടതി ഉത്തരവ് പൊലീസ് മേധാവിക്ക് കൈമാറിയെന്നും ജയചന്ദ്രൻ പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കുമെന്ന് പൊലീസ് മേധാവി ഉറപ്പ് നൽകിയെന്നും ജയചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പൊലീസിന് ഉണ്ടായത്. എട്ടു […]

Kerala

ഡാൻസാഫ് സംഘത്തിൻ്റെ മയക്കുമരുന്ന് ബന്ധം; ഡാൻസാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്ന് ഡി ജി പി

മയക്കുമരുന്ന് മാഫിയകളെ പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഇൻറെലിജൻസ് റിപ്പോർ‍ട്ടുകളെക്കുറിച്ചുള്ള വാർത്ത നിഷേധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഡാൻസാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്നും ഡാൻസാഫിനെതിരെ ഒരു ഇൻ്റലിജൻസ് റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും ഡി ജി പി വ്യക്തമാക്കി. തിരുവനന്തപുരത്ത് വ‍‍ർധിച്ചുവരുന്ന ലഹരികടത്ത് തടയാനായിരുന്നു ഒരു എസ്ഐയുടെ നേതൃത്വത്തൽ ഡാൻസാഫ് എന്ന സംഘം രൂപീകരിച്ചത്. മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച പൊലീസിൻറെ ഡാൻസാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും മയക്കുമരുന്ന് കടത്തുകാരുടെ ഒത്താശയോടെ പൊലീസ് വാഹനത്തിൽ കൊണ്ടുവരുന്ന […]

Kerala

‘എടാ, എടീ, നീ വിളി വേണ്ട’; പൊലീസ് പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഡിജിപി

പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായും വിനയത്തോടെയും പെരുമാറണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നി വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് തുടരരുത്. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ പൊതു ജനങ്ങളോട് പെരുമാറുന്ന രീതി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. നിർദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും. നിർദേശത്തിനു വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി നടപടിയെടുക്കും. മാധ്യമങ്ങൾ വഴി ഇത്തരം […]

India Kerala

സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കർശന മാർഗനിർദേശങ്ങളുമായി പൊലീസ് മേധാവിയുടെ ഉത്തരവ്

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. ലൈംഗീകാതിക്രമം ഉള്‍പ്പടെയുള്ളവയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. കഴമ്പുള്ള പരാതികളിൽ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടാമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിൽ പാളിച്ചകൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഡി.ജി.പി വീണ്ടും മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കി ഉത്തരവിറക്കിയത്. ജില്ലാ പോലീസ് മേധാവികൾക്കും എസ്എച്ച്ഒമാർക്കുമടക്കം കൈമാറിയ സുപ്രധാന നിർദ്ദേശങ്ങൾ പ്രകാരം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വിവരം […]

Kerala

ടോമിൻ ജെ.തച്ചങ്കരിക്ക് ഡി.ജി.പി ആയി സ്ഥാനക്കയറ്റം

റോഡ് സുരക്ഷാ കമ്മിഷണർ ശങ്കർ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റം ടോമിൻ ജെ.തച്ചങ്കരി ഐപിഎസിന് ഡി.ജി.പി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ്. നിയമനം പിന്നീട് നൽകും. പൊലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കാനാണ് സാധ്യത. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ്. റോഡ് സുരക്ഷാ കമ്മിഷണർ ശങ്കർ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റം. അടുത്ത വർഷം ജൂണിൽ സംസ്ഥാന പൊലീസ് മേധാവി പദവിയിൽ നിന്നും ലോക്നാഥ് […]

Kerala

തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ലംഘിച്ചാൽ കർശന നടപടി: ഡിജിപി

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ചാൽ കർശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അവശ്യ സർവീസുകൾ മാത്രമേ ലോക്ക് ഡൗൺ പ്രദേശത്ത് അനുവദിക്കുകയുള്ളൂവെന്നും ഡിജിപി വ്യക്തമാക്കി. അത്യാവശ്യം ഉള്ള ആളുകൾക്കും മുതിർന്ന പൗരന്മാർക്കും മാത്രം പൊലീസിന്റെ സഹായം തേടാം. വാഹനങ്ങളിൽ യാത്ര അനുവദിക്കില്ലെന്ന് ഡിജിപി. പലചരക്ക്, പഴം, പച്ചക്കറി കടകൾ തുറക്കാവുന്നതാണ്. ഏഴ് മണി മുതൽ 11 മണി വരെ കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. സമൂഹിക അകലം പാലിച്ച് മാത്രം […]