മുട്ടിൽ മരംമുറിക്കേസിലെ പ്രതികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് ഡി.എഫ്.ഒ. പി. ധനേഷ് കുമാർ പരാതി നൽകി. എ.ഡി.ജി.പി. ശ്രീജിത്തിനാണ് പരാതി നൽകിയത്. മരംമുറിക്കൽ കേസ് അന്വേഷിച്ച കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ആയിരുന്നു പി. ധനേഷ് കുമാർ. ജയിലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴും പ്രതികൾ ഭീഷണി മുഴക്കിയെന്ന് ധനേഷ് പരാതിയിൽ ആരോപിക്കുന്നു. അതിനിടെ മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി. സാജനെ സസ്പെൻഡ് ചെയ്യണമെന്ന വനംവകുപ്പ് ശുപാർശയിൽ ഒരുമാസമായിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് […]