Health India

ഡെൽറ്റ പ്ലസ് വകഭേദം; വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും

ഡെൽറ്റ പ്ലസ് വകഭേദം വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും. വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും പഠന വിധേയമാക്കും. ഡെൽറ്റ പ്ലസ് വകഭേദം കൂടുതൽ പേർക്ക് സ്ഥിരീകരിക്കാനുളള സാധ്യത കണക്കിലെടുത്താണ് വാക്‌സിനുകളുടെ ശേഷി പരിശോധിക്കാൻ ഐസിഎംആർ ഒരുങ്ങുന്നത്. ഡെൽറ്റ വകഭേദത്തെ പ്രതിരോധിച്ച കൊവാക്‌സിനും കൊവിഷീൽഡിനും ഡെൽറ്റ പ്ലസിനെയും പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ വിലയിരുത്തൽ. രാജ്യത്ത് ഇതുവരെ നാല്പതോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെൽറ്റ പ്ലസ് വകഭേദം മൂന്നാം തരംഗത്തിന് കാരണമാകും […]

India

രാജ്യത്ത് 40 ഡെല്‍റ്റ പ്ലസ് കേസുകള്‍

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് നാല്‍പത് ഡെല്‍റ്റ പ്ലസ് കേസുകള്‍. കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മധ്യപ്രദേശ്, തമിഴ്‌നാട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം തുടങ്ങി മൂന്ന് സംസ്ഥാനള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 21 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ ആറും കേരളം തമിഴ്‌നാട് എന്നിവിടങ്ങളില്‍ മൂന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ രണ്ട് കേസുകളും പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു എന്നിവിടങ്ങളില്‍ […]

Health Kerala

കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം; പത്തനംതിട്ട കടപ്രയിൽ ഇന്ന് മുതൽ വ്യാപക പരിശോധന

കൊവിഡ് ഡെൽറ്റ പ്ലസ് വകദേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയിൽ ഇന്നു മുതൽ വ്യപക പരിശോധന. കൂടുതൽ ആർടിപിസിആർ സാമ്പിളുകൾ ജിനോമിക് പരിശോധനക്ക് അയക്കും. കടപ്ര പഞ്ചായത്തിലെ 14ാം വാർഡിൽ ഇരുപത്തിനാല് മണിക്കൂർ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കടപ്രയിലെ 14ാം വാർഡിൽ നിലവിൽ 18 കൊവിഡ് ബാധിതരാണുള്ളത്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവർക്ക് ഇന്നലെ ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇന്ന് മുതൽ പഞ്ചായത്തിൽ നിന്ന് കൂടുതൽ ആർടിപിസിആർ സാമ്പിളുകൾ ശേഖരിച്ച് കൊവിഡിന്റെ പുതിയ വകഭേദങ്ങൾ […]