ഡല്‍ഹിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിയമ ഭേദഗതി പ്രാബല്യത്തില്‍. ഡൽഹിയുടെ സർക്കാർ എന്നാല്‍ ഇനി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ ആയിരിക്കും. സംസ്ഥാനത്ത സംബന്ധിച്ച എന്ത് തീരുമാമെടുക്കും മുന്‍പും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുമായി ആലോചിക്കണം. ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് 2021 ഇന്നലെയാണ് നിലവിൽവന്നത്. പാര്‍ലമെന്‍റിന്‍റെ രണ്ട് സഭകളിലും പ്രതിഷേധം ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതിയില്‍ നിന്ന് പിന്മാറിയില്ല. ബില്‍ പാര്‍ലമെന്‍റ് പാസ്സാക്കിയപ്പോള്‍ […]
Tag: Delhi
ഡൽഹിയിൽ വീടുകളിൽ ചികിത്സയിലുളള രോഗികൾ ഓക്‌സിജൻ ലഭിക്കാതെ പ്രതിസന്ധിയിൽ
ഡൽഹിയിൽ വീടുകളിൽ ചികിത്സയിലുള്ള രോഗികൾ ഓക്‌സിജൻ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ. പന്ത്രണ്ട് മണിക്കൂറിലേറെ കാത്തുനിന്നാണ് ഇവർക്ക് ആവശ്യമായ ഓക്‌സിജൻ ലഭിക്കുന്നത്. വൻതുക ഓക്‌സിജന് ഈടാക്കുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഡൽഹിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ശമനമില്ല. ഇതോടൊപ്പമാണ് കടുത്ത ഓക്‌സിജൻ ക്ഷാമം. മതിയായ ഓക്‌സിജൻ ലഭിക്കാതെ രോഗികൾ ദുരിതമനുഭവിക്കുമ്പോൾ നിസഹായകരായി നോക്കി നിൽക്കാൻ മാത്രമാണ് സർക്കാരിന് കഴിയുന്നത്. ആശുപത്രികളിൽ ബെഡ്ഡുകളുടേയും ഓക്‌സിജന്റേയും അഭാവം മൂലം പലരും വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. വീടുകളിൽ കഴിയുന്നവർക്കും […]
ലോക്ക്ഡൗൺ; ഡൽഹിയിൽ നിന്ന് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം
ലോക്ക്ഡൗൺ നീട്ടിയതോടെ ഡൽഹിയിൽ നിന്ന് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം. അന്തർ സംസ്ഥാന ബസ് ടെർമിനലുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ, കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ്സ് മറിഞ്ഞ് ഗ്വാളിയോറിൽ രണ്ടു പേർ മരിച്ചു. ഒരു വർഷം മുൻപ് രാജ്യം അടച്ചിട്ടപ്പോൾ കണ്ട കൂട്ടപാലായനത്തിന്റെ ദരുണ ദൃശ്യങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് ഡൽഹിയിൽ. കയ്യിൽ ഒതുങ്ങുന്നതെല്ലാമെടുത്തു മടങ്ങുകയാണ് കുടിയേറ്റ തൊഴിലാളികൾ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ തുടങ്ങിയ പ്രയാണം തുടരുകയാണ്. ലോക്ക്ഡൗൺ നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ആത്മവിശ്വാസം […]
ഡല്‍ഹിയില്‍ വീണ്ടും ലോക്ക് ഡൗണ്‍
ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് ലോക്ക് ഡൗണ്‍. അതിഥി തൊഴിലാളികള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം. അതിര്‍ത്തി പ്രദേശങ്ങളില്‍ ഗതാഗത നിരോധനം പ്രഖ്യാപിച്ചു. വിവാഹങ്ങള്‍ക്ക് 50 പേരെ അനുവദിക്കൂ. വിവാഹങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഇ- പാസ് വേണം. ഐസിയു കിടക്കകളുടെ രൂക്ഷമായ ക്ഷാമവും […]
കോവിഡ് വ്യാപനം: ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താൽക്കാലികമായി അടച്ചിടുന്നു
കോവിഡ് കേസുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ഡൽഹിയിൽ കോളേജുകളുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. തലസ്ഥാനനഗരിയില്‍ ഏഴായിരത്തിന് മുകളിലാണ് ഇപ്പോള്‍ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലെ ജെ.എന്‍.യു ക്യാമ്പസില്‍ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഡൽഹി എയിംസിലും കോവിഡ് വ്യാപനം തുടരുകയാണ്. എയിംസിലെ 35 ഡോക്ടർമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. […]
ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രി ഐ.സി.യുവില്‍ വന്‍ തീപിടുത്തം
ഡല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രിയിലെ ഐ.സി.യു വാര്‍ഡില്‍ വന്‍ തീപിടുത്തം. രാവിലെ 6.35 ഓടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.സി.യുവിലെ അമ്പതോളം രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയിരുന്നു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് രോഗികളെ രക്ഷപ്പെടുത്തിയത്. ഷോർട്ട് സർക്യൂട്ട് കാരണം വെന്‍റിലേറ്ററിൽ നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്നാണ് ഫയര്‍ഫോഴ്സിന്‍റെ വിലയിരുത്തല്‍. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണച്ചത്.
കർഷക സമരം നൂറാം ദിവസത്തിലേക്ക്
കാർഷിക നിയമങ്ങള്‍ക്ക് എതിരായ ഡല്‍ഹി അതിർത്തികളിലെ കർഷക സമരം നൂറാം ദിവസത്തിലേക്ക്. റിപ്പബ്ലിക് ദിന സംഘർഷത്തിന് ശേഷം ഇതുവരെയും സർക്കാർ കർഷകരുമായി ചർച്ചക്ക് തയ്യാറായിട്ടില്ല. അതിശൈത്യത്തില്‍ സമര പന്തലില്‍ 108 കർഷകർ മരിച്ചതായി സംയുക്ത കിസാന്‍ മോർച്ച അറിയിച്ചു. അതിശൈത്യത്തെ അതിജീവിച്ച് ഡല്‍ഹി അതിർത്തികളില്‍ സമരം തുടരുന്ന കർഷകർ വരാനിരിക്കുന്ന കൊടും ചൂടിനെ മറികടക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിർത്തിയില്‍ നൂറോളം ബോർവെല്ലുകള്‍ കുത്തി. 40,00 കൂളറുകള്‍ ടെന്‍റുകളില്‍ ക്രമീകരിച്ചു, സോളാർ പാനലുകളും സ്ഥാപിച്ചു. നവംബർ 27നാണ് ഡല്‍ഹി […]
സമര വേദി ഒഴിയാന്‍ കർഷകർക്ക് അന്ത്യശാസനം; മരിക്കാനും തയ്യാറാണെന്ന് രാകേഷ് ടിക്കായത്
ഇന്ന് രാത്രി പതിനൊന്ന് മണിക്കുള്ളിൽ ഗാസിപുരിലെ സമര വേദിയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് കർഷകർക്ക് നിർദ്ദേശം നൽകി പൊലീസ്. ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് പതിച്ചു. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. ഗാസിപുരിലടക്കം യുപിയിലെ മറ്റ് സ്ഥലങ്ങളിലുള്ള സമര കേന്ദ്രങ്ങൾ ഒഴിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗാസിപൂരിലെ കർഷക സമരക്കാരെ ഒഴിപ്പിക്കാൻ വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ച യു.പി സര്‍ക്കാര്‍ നടപടിക്കെതിരെ രാകേഷ് ടിക്കായത് രംഗത്തെത്തിയിരുന്നു. കീഴടങ്ങാന്‍ ഒരുക്കമല്ലെന്നും, സർക്കാർ വെള്ളം തടഞ്ഞാൽ തങ്ങളുടെ ഗ്രാമങ്ങളിൽനിന്ന് വെള്ളമെത്തിക്കുമെന്നും അദ്ദേഹം […]
ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടു
ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്. കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തി. ദൂരക്കാഴ്‍ച്ചകൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ റോഡ്, ട്രെയിൻ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. ഒക്ടോബറിൽ ശൈത്യം തുടങ്ങിയതിനു ശേഷം മൂന്നാം തവണയാണ് താപനില 5 ഡിഗ്രി സെൽഷ്യസിന് താഴെ വരുന്നത്. കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും ഡൽഹിയിൽ കനത്ത പൊകമഞ്ഞ് സൃഷ്ടിക്കപ്പെടാൻ കാരണമായി. കാഴ്ചപരിധി അമ്പത് മീറ്ററിലും താഴ്ന്നു. ഡൽഹി അന്താരാഷ്ട്ര വിമാനത്തവാളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 80 വിമാനങ്ങളും, ഡൽഹിയിലേക്ക് എത്തേണ്ടിയിരുന്ന അമ്പതിലധികം വിമാനങ്ങളും വൈകി. […]
അതിശൈത്യവും മഴയും: പ്രതികൂല കാലാവസ്ഥയിലും സമരവീര്യം ചോരാതെ കര്‍ഷകര്‍
കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം നാളെ ഏഴാം ഘട്ട ചർച്ച നടത്തും. മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമ നിർമാണം നടത്തുക എന്നീ ആവശ്യങ്ങൾ കർഷകർ ചർച്ചയിൽ ആവർത്തിക്കും. അതി ശൈത്യത്തിനൊപ്പമെത്തിയ മഴയെയും അവഗണിച്ചാണ് കർഷകർ സമരം തുടരുന്നത്. കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം 39ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാളെ നടക്കുന്ന നിർണായക ചർച്ചയിലും തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് കർഷകരുടെ തീരുമാനം. ജനുവരി […]