ഡൽഹിയിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ഡൽഹിയിലെ ഹൈക്കമ്മിഷന് മുന്നിലാണ് പ്രതിഷേധം. അഫ്ഗാൻ അഭയാർത്ഥികളുടെ പ്രശ്ങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ട് അഫ്ഗാൻ പതാകയും പോസ്റ്ററുകളുമായി കുട്ടികളടക്കം ഇരുനൂറിലധികം പേരാണ് പ്രതിഷേധിക്കുന്നത്. ഡൽഹിയിൽ വർഷങ്ങളായി താമസിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. അതേസമയം ഇന്ത്യയുടെ അഫ്ഗാൻ രക്ഷാദൗത്യം ഇപ്പോഴും തുടരുകയാണ് . അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാർ ഇന്ന് ഡൽഹിയിലെത്തും . അതിനായി ഒരു വ്യോമസേന വിമാനം കൂടി കാബൂളിലെത്തി. ഇതിനിടെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ […]
Tag: Delhi
ഡൽഹിയിൽ ഓറഞ്ച് അലേർട്ട്
ഡൽഹിയിൽ ശനിയാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹിയിൽ സാധാരണയായി 157.1mm മഴയാണ് ലഭിക്കാറുള്ളതെങ്കിലും ഇത്തവണ 63.2mm മഴയാണ് ലഭിച്ചത്. എന്നാൽ ശനിയാഴ്ച മഴ കനത്തേക്കുമെന്നാണ് റിപ്പോർട്ട്. ഡൽഹിക്ക് പുറമെ ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങിലും ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 19 മുതൽ 23 വരെയുള്ള ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഡല്‍ഹിയില്‍ നാളെ മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കും
ഡല്‍ഹിയില്‍ കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കും. നിലവില്‍ പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് സ്കൂള്‍ തുറക്കുന്നതെന്ന് ഡൽഹി ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) അറിയിച്ചു. പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും നാളെ മുതല്‍ സ്കൂളുകള്‍ സന്ദര്‍ശിക്കാമെന്നാണ് ഡി.ഡി.എം.എ പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. സ്കൂൾ തുറക്കുന്നതിനുള്ള കർമപദ്ധതി ആവിഷ്കരിക്കാൻ സർക്കാറിനോട് […]
ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ ഡൽഹി ഹൈക്കോടതി
ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. കൃത്യവും വ്യക്തവുമായ സത്യവാങ്മൂലം സമർപ്പിക്കാൻ അവസാനമായി ഒരവസരം കൂടി കോടതി അനുവദിച്ചു. ഐ.ടി ഭേദഗതി നിയമം നടപ്പിലാക്കിയത് സംബന്ധിച്ച് കോടതിയിൽ ഇന്നായിരുന്നു ട്വിറ്റർ സത്യവാങ്മൂലം സമർപ്പിക്കേണ്ടിയിരുന്നത്. നിയമം അനുശാസിക്കുന്ന ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്തിയതിനു ശേഷം ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലം അടക്കം കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു നിർദേശം. ചീഫ് കംപ്ലയൻസ് ഓഫിസറെയും ഗ്രീവൻസ് ഓഫിസറെയും കണ്ടിജൻസ് ഓഫിസറായി നിയമിച്ചതായാണ് സത്യവാങ്മൂലത്തിൽ ട്വിറ്റർ സൂചിപ്പിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ട് നോഡൽ […]
വാതില്‍പ്പടി റേഷന്‍ പദ്ധതിക്ക് അനുമതി നല്‍കണം; മോദിക്ക് കത്തയച്ച് കെജ്രിവാള്‍
ഡല്‍ഹിയില്‍ വാതില്‍പ്പടി റേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് കെജ്രിവാള്‍ കത്തയച്ചത്. 72 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളെ സഹായിക്കുന്നതാണ് പദ്ധതി. കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മാറ്റങ്ങൾ പദ്ധതിയില്‍ വരുത്താൻ തയാറാണെന്നും കെജ്രിവാള്‍ കത്തില്‍ സൂചിപ്പിച്ചു. രാജ്യ താത്പര്യപ്രകാരമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളെ എ.എ.പി സര്‍ക്കാര്‍ ഇതുവരെ പിന്തുണച്ചിട്ടുണ്ടെന്നും പ്രസ്തുത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം കത്തില്‍ […]
സംസ്ഥാനങ്ങള്‍ക്ക് വാക്സിനില്ല, സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെ ലഭിക്കുന്നു? കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍
വാക്സിന്‍ വിതരണത്തില്‍ കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ വാക്‌സിനില്ലെന്ന് പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെയാണ് വാക്‌സിന്‍ ലഭ്യമാവുന്നതെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചോദ്യം. 18- 44 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ ജൂണില്‍ മാത്രമേ ലഭിക്കൂവെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍, അത് ജൂണ്‍ പത്തിനു മുന്‍പ് ലഭിക്കില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും മനീഷ് സിസോദിയ പറഞ്ഞു. സംസ്ഥാനത്തെ 18- 44 വയസ്സ് പ്രായമുള്ള 92 ലക്ഷം ആളുകള്‍ക്ക് 1.84 കോടി ഡോസ് വാക്‌സിനാണ് ആവശ്യം. ഏപ്രിലില്‍ 4.5 ലക്ഷം […]
കോവിഡ്; രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കൂടുന്നതില്‍ ആശങ്ക
രാജ്യത്ത് പ്രതിദിന കോവിഡ് മരണസംഖ്യ ഉയരുന്നതിൽ ആശങ്ക. രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും നാലായിരത്തിന് മുകളിൽ തന്നെയാണ് പ്രതിദിന മരണസംഖ്യ. വാക്സിൻ ഉത്പാദനം വർധിപ്പിച്ച് പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് . കോവിഡ് രൂക്ഷമായിരുന്ന മഹാരാഷ്ട്ര, ഡൽഹി , യു പി എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തലെങ്കിലും , ഉയരുന്ന മരണസംഖ്യ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 4,209 പേർ കോവിഡ് ബാധിച്ച് മരിച്ചു . 2,59,591 പേർക്കാണ് ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് […]
അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, പ്രതിമാസം 2,500 രൂപ; കോവിഡ് ദുരിതത്തില്‍ ആശ്വാസ പ്രഖ്യാപനങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍
കോവിഡ് മഹാമാരിയില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്കായി ഡല്‍ഹി സര്‍ക്കാരിന്‍റെ ആശ്വാസ പ്രഖ്യാപനങ്ങള്‍. കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. കുട്ടികള്‍ക്ക് 25 വയസാകുന്നതുവരെ പ്രതിമാസം 2,500 രൂപ വീതം നല്‍കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് ഈ മാസം പത്തു കിലോ വീതം സൗജന്യ റേഷന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ മുഖ്യ വരുമാനക്കാരനെ നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസം 2,500 രൂപ പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതിയും മുഖ്യമന്ത്രി […]
ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം; ഹർജി ഇന്ന് സുപ്രിംകോടതിയിൽ
ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. സംസ്ഥാനത്തിന് മാത്രമായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതിലും ഇന്ന് തീരുമാനമുണ്ടാകും. രാജ്യതലസ്ഥാനത്ത് പ്രതിദിനം 700 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതി സമർപ്പിക്കാൻ സുപ്രിംകോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ലഭ്യമായിട്ടുള്ള കിടക്കകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന കേന്ദ്രനയം പരിശോധിക്കണമെന്ന് ഇന്നലെ കോടതി അഭിപ്രായപ്പെട്ടിരുന്നു. വിഷയം പരിഹരിക്കാൻ ഡൽഹിക്ക് മാത്രമായി വിദഗ്ധ സമിതി രൂപീകരിക്കുന്നതിലും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് […]
പറ്റുന്നില്ലങ്കില്‍ തുറന്ന് പറയു’: ഡല്‍ഹിക്കും യു.പിക്കും കോടതി വിമര്‍ശനം
കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ചയുണ്ടായ സാഹചര്യത്തിൽ ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകൾക്ക് ഹൈക്കോടതികളുടെ വിമർശനം. നിങ്ങളെകൊണ്ട് ആകുന്നില്ലെങ്കിൽ കാര്യങ്ങള്‍ കേന്ദ്രത്തെ ഏൽപ്പിക്കൂ എന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. സംഭവിച്ചിടത്തോളം മതി. ഇനിയും ജനങ്ങള്‍ മരിച്ച് വീഴുന്നത് അനുവദിക്കാനാവില്ല. നിങ്ങളെ കൊണ്ട് പറ്റുന്നില്ലങ്കിൽ പറയൂ, കേന്ദ്രത്തോട് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് വിപിൻ സാംഖി, രേഖ പല്ലി എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. കൊവിഡ് നേരിടുന്നതിൽ ഉത്തർപ്രദേശ് സർക്കാറിനെ അലഹബാദ് ഹൈക്കോടതിയും വിമർശിച്ചു. രോഗം വേണ്ടവിധം പ്രതിരോധിക്കുന്നതിൽ സർക്കാർ അലംഭാവം കാണിച്ചുവെന്ന് […]