അന്തരീക്ഷ മലിനികരണത്തിന് ഒപ്പം ഡെങ്കിപനിയും ഡൽഹിയിൽ പടരുന്നു.ഡൽഹിലെ ഡങ്കിപ്പനി ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. ഡൽഹിയിൽ 5277 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു. ഒൻപത് മരണം റിപ്പോർട്ട് ചെയ്തു. ( dengue grips delhi ) കനത്ത ജാഗ്രത വേണമെന്ന് ഡൽഹിയിലെ മുൻസിപ്പൽ കോർപ്പറേഷനുകളും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി. അതേസമയം, അന്തരീക്ഷ മലിനികരണ വിഷയത്തിൽ കേന്ദ്രസർക്കാർ വിളിച്ച സംസ്ഥാനങ്ങളുടെ യോഗം ഇന്ന് നടക്കും. ഡൽഹിക്ക് പുറമേ പഞ്ചാബ്, ഉത്തർപ്രദേശ്, പഞ്ചാബ് , ഹരിയാന , രാജസ്ഥാൻ സംസ്ഥാനങ്ങളാണ് […]
Tag: Delhi
അന്തരീക്ഷ മലിനീകരണം രൂക്ഷം; രാജ്യതലസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ തയാറെന്ന് ഡൽഹി സർക്കാർ
രാജ്യതലസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ തയാറെന്ന് സുപ്രിംകോടതിയിൽ ഡൽഹി സർക്കാർ. ഡൽഹി സർക്കാരിന്റെ നിലപാട് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ. വായുമലിനീകരണം നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കില്‍ ഡല്‍ഹിയില്‍ രണ്ടുദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി അറിയിച്ചിരുന്നു. സ്ഥിതി ഗരുതരമാണെന്നും വീടിനുള്ളില്‍ പോലും മാസ്ക് ധരിക്കേണ്ട അവസ്ഥയിലാണെന്നും ചീഫ്ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. വായുനിലവാരം മെച്ചപ്പെടത്താനുള്ള അടിയന്തരമായ നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. കര്‍ഷകര്‍ വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നതുകൊണ്ടാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൂടിയതെന്ന കേന്ദ്രസര്‍ക്കാരിന്‍റെയും ഡല്‍ഹി സര്‍ക്കാരിന്‍റെയും […]
ഡൽഹി വായു മലിനീകരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. വായു മലിനീകരണം തടയാൻ കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. വായു മലിനീകരണം കുറയ്ക്കുന്നതിനായി അടിയന്തര നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ചിഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. ശനിയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മലിനീകരണ പ്രതിസന്ധിയെ നേരിടാൻ വിവിധ നിർദേശങ്ങൾ നൽകിയിരുന്നു. സ്‌കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചിടുക, നിർമാണ പ്രവർത്തനങ്ങൾ നിരോദിക്കുക, സർക്കാർ […]
രാജ്യതലസ്ഥാനത്ത് അപകടകരമായി വായു ഗുണനിലവാര സൂചിക
രാജ്യതലസ്ഥാനത്ത് അപകടകരമായി വായു ഗുണനിലവാര സൂചിക. എ.ക്യു.ഐ 800 ന് അടുത്തെത്തി. നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. ( delhi air quality severe ) ഒക്ടോബർ 24 മുതൽ ഈ മാസം 8 വരെയുള്ള കാലയളവിൽ ഉണ്ടായ വാഹനപുകയാണ് അതി രൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെൻറർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ്. വിഷപ്പുക കൂടുന്നതിനാൽ സർക്കാർ-സ്വകാര്യ ഓഫിസുകളിൽ ഉള്ളവർ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം 30 ശതമാനമായി കുറയ്ക്കണമെന്നും വാഹനങ്ങൾക്ക് ഒറ്റ ഇരട്ടയക്ക നിയന്ത്രണം […]
ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; ഗുണനിലവാര സൂചിക 533ല്‍ എത്തി
രൂക്ഷമായ വായു മലിനീകരണത്തില്‍ ഡല്‍ഹി നഗരം. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 533ല്‍ എത്തി. ദീപാവലി ആഘോഷങ്ങള്‍ക്കുശേഷമാണ് സ്ഥിതി കൂടുതല്‍ മോശമായത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം നേരിട്ടു. മൂടല്‍ മഞ്ഞിന് സമാനമായ പുകമഞ്ഞാണ് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നത്. നിലവിലെ സാഹചര്യം അടുത്ത രണ്ടുമാസം കൂടി സമാനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കുന്നു. എത്രയും വേഗം വായു മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഗുരുതരമായി ജനജീവിതത്തെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ഡല്‍ഹിയില്‍ […]
ഡെങ്കിപ്പനി ഭീതിയില്‍ ഡല്‍ഹി; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ആശങ്കയുയരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഡെങ്കുവിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ഏതെല്ലാം രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രത്തിന് കഴിയുമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി രൂക്ഷമായത്. ഒക്ടോബര്‍ 18ന് ആദ്യമരണം റിപ്പോര്‍ട്ട് […]
ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് അപകടം; രണ്ട് കുട്ടികള്‍ മരിച്ചു
ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് അപകടം. സബ്ജി മണ്ഡി മേഖലയിലാണ് അപകടമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ പകുതിഭാഗം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നതിനാല്‍ തൊഴിലാളികള്‍ മാത്രമായിരുന്നു കെട്ടിടത്തിയുണ്ടായിരുന്നത്. സമീപത്ത് കൂടി നടന്നു പോകുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടേ ദേഹത്തേക്ക് കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. ഇരുവരേയും പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷപ്പെടുത്തിയ ഒരു തൊഴിലാളി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ് . കുടുങ്ങി കിടക്കുന്ന […]
ഡൽഹിയിൽ കനത്തമഴ; വിമാനത്താവളത്തിൽ വെള്ളക്കെട്ട്, അഞ്ച് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു
കനത്തമഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. നാല് ആഭ്യന്തര വിമാന സർവീസുകളും ഒരു അന്താരാഷ്ട്ര സർവീസുമാണ് ഡൽഹിയിൽ നിന്ന് ജയ്പൂറിലേക്കും അഹമ്മദാബാദിലേക്കും വഴി തിരിച്ച് വിട്ടത്.https://cc52188a8ec82666a956c9516248583e.safeframe.googlesyndication.com/safeframe/1-0-38/html/container.html കനത്ത മഴയെ തുടര്‍ന്ന് ഡൽഹി വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വിമാനത്താവളത്തിന്‍റെ റണ്‍വേയിലടക്കം വെള്ളക്കെട്ടാണ്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ഡൽഹിയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 12 മണിക്കൂർ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. […]
ഡല്‍ഹിയില്‍ കനത്ത മഴ; 12 വര്‍ഷത്തിനിടെ ലഭിക്കുന്ന ഉയര്‍ന്ന നിരക്ക്
രാജ്യതലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 112.1 മി.മി മഴയാണ് ഡല്‍ഹിയില്‍ പെയ്തത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 12 വര്‍ഷത്തിനിടെ ലഭിക്കുന്ന ഉയര്‍ന്ന നിരക്കാണിത്. കനത്ത മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡ് ഗതാഗതവും തടസപ്പെട്ടു. സെപ്റ്റംബര്‍ 4 വരെ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന് മുന്‍പ് 2010 സെപ്റ്റംബറിലാണ് ഡല്‍ഹിയില്‍ കൂടുതല്‍ മഴലഭിക്കുന്നത്. 110 മിമി ആയിരുന്നു അന്നത്തെ നിരക്ക്. […]
ഡൽഹിയിൽ കനത്ത മഴ, വെള്ളക്കെട്ട്
രാജ്യ തലസ്ഥാനത്ത് കനത്ത മഴ. ഡൽഹിയിലെ പല ഇടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. എയിംസ് ഫ്ലൈഓവർ, ഹയാത്ത് ഹോട്ടലിനരികെയുള്ള റിംഗ് റോഡ്, മഹാറാണി ബാഘ് തുടങ്ങിയ ഇടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. വെള്ളക്കെട്ടുകളെപ്പറ്റി വിവിധ സ്ഥലങ്ങളിൽ നിന്ന് പരാതികൾ വരുന്നുണ്ടെന്ന് പിഡബ്ല്യുഡി അറിയിച്ചു. (Heavy Rain Delhi Waterlogging) അതേസമയം, അസമിൽ കടുത്ത വെള്ളപ്പൊക്കത്തെ തുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തിരുന്നു. 17 ജില്ലകളിലായി ഉണ്ടായ പ്രളയം 3.63 ലക്ഷം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. 1.3 […]