ടേക്ക് ഓഫിന് തൊട്ടുമുമ്പ് സ്‌പൈസ് ജെറ്റ് വിമാനം തൂണില്‍ ഇടിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബോയിംഗ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് തൂണില്‍ ഇടിച്ചതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ തൂണ് നിലംപൊത്തി. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ വലതു ചിറകാണ് തൂണില്‍ ഇടിച്ചത്. ചിറകിനും തൂണിനും കേടുപാടുകള്‍ സംഭവിച്ചു. […]
Tag: Delhi
സിൽവർ ലൈൻ; പ്രധാനമന്ത്രി എല്ലാം അനുഭാവപൂർവം കേട്ടുവെന്ന് സർക്കാർ വൃത്തങ്ങൾ; വൈകിട്ട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും
സിൽവർ ലൈനിൽ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ചീഫ് സെക്രട്ടറിക്കും ജോൺ ബ്രിട്ടാസ് എം.പിക്കുമൊപ്പം പാർലമെന്റിലാണ് കൂഴിക്കാഴ്ച്ച നടന്നത്. പ്രധാനമന്ത്രി എല്ലാം അനുഭാവപൂർവം കേട്ടുവെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ന് നാല് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. സിൽവർ ലൈനിൽ അന്തിമ അനുമതി ലഭിക്കുന്നതിന്റെ സാധ്യതകൾ മുഖ്യമന്ത്രി വൈകിട്ട് വിശദീകരിച്ചേക്കും. കൂടിക്കാഴ്ച്ച നടന്ന സമയം റെയിൽവേ മന്ത്രി അശ്വിനി പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു. സിൽവർ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് […]
കെ. സുരേന്ദ്രന് പാർലമെന്റിൽ പോയി പരിചയമില്ല; പരിഹാസവുമായി വി.ഡി. സതീശൻ
സിൽവർ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞ വിഷയത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശർ രംഗത്ത്. സുരേന്ദ്രന് പാർലമെന്റിൽ പോയി പരിചയമില്ലെന്നും പാൽലമെന്റിന് മുന്നിൽ പെരുമാറേണ്ടതെങ്ങനെയെന്നതിനെപ്പറ്റി അദ്ദേഹം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് എംപിമാര്‍ കെ റെയിലിനെതിരായി വിജയ് ചൗക്കില്‍ പ്രതിഷധം നടത്തിയതെന്ന തരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരണം നടത്തിയിരുന്നു. […]
ആഗോള മലിനീകരണ തലസ്ഥാനമായി ഡൽഹി
ലോകത്തിലെ ഏറ്റവും മലിനമായ രാജ്യതലസ്ഥാനമായി വീണ്ടും ഡൽഹി. ഇത് നാലാം തവണയാണ് വായു മലിനീകരണത്തിൽ ഡൽഹി മറ്റ് നഗരങ്ങളെ പിന്നിലാക്കുന്നത്. ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുളള 35 നഗരങ്ങൾ ഇന്ത്യയിൽ ആണെന്നും റിപ്പോർട്ട്. സ്വിസ് സ്ഥാപനമായ IQAir പുറത്തിറക്കിയ ആഗോള വായു ഗുണനിലവാര റിപ്പോർട്ടിണ് കണ്ടെത്തൽ. പിഎം-2.5 അളവ് ഏറ്റവും കൂടുതൽ ഡൽഹിയിലാണ്. മലിനീകരണത്തിന്റെ തോത് അളക്കുന്നതിനുള്ള യൂണിറ്റാണ് ‘പിഎം-2.5’. 32 ദശലക്ഷം ആളുകൾ വസിക്കുന്ന നഗരത്തിൽ പിഎം-2.5ൻ്റെ അളവ് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത പരിധിയുടെ 20 […]
ബോംബ് ഭീഷണി; അൽഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡൽഹി പൊലീസ്
ഘാസിപൂർ മാണ്ഡി ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയുടെ അവകാശവാദങ്ങൾ വ്യാജമാണെന്ന് ഡൽഹി പൊലീസ്. ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് സംഘമാണോ ഉത്തരവാദിയെന്ന് അന്വേഷിച്ച് വരികയാണെന്ന് ഭീകരവിരുദ്ധ സ്ക്വാഡിലെ പ്രത്യേക സെല്ലിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ചയാണ് ഗാസിപൂർ പൂ മാർക്കറ്റിൽ നിന്ന് ഒരു ബാഗ് നിറയെ സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തത്. സ്‌ഫോടനത്തിനായി ആർഡിഎക്‌സിന്റെയും അമോണിയ നൈട്രേറ്റിന്റെയും മിശ്രിതമാണെന്ന് ഉപയോഗിച്ചിരിക്കുന്നതെന്ന് എൻഎസ്‌ജി സ്ഥിരീകരിച്ചു. ഈ ശ്രമത്തിന് ഉത്തരവാദികളായ തീവ്രവാദ സംഘടനയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ ഡൽഹി […]
ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; ഇന്ന് റെക്കോർഡ് വർധന
രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. ഇന്ന്28,867 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ ഒരു ദിവസം സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. 29.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മുംബൈയിൽ കൊവിഡ് കേസുകൾക്ക് നേരിയ കുറവ്. 13,702 പേർക്കാണ് ഇന്ന് മുംബൈയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലത്തെ കണക്കിനെക്കാൾ 16.55 ശതമാനം കുറവാണ് ഇന്നത്തെ കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വ്യത്യാസമുണ്ട്. ഇന്നലെ 24.38 ശതമാനമായിരുന്ന ടിപിആർ ഇന്ന് 21.73 ശതമാനമായി കുറഞ്ഞു. ഇന്നലെ […]
ആശ്വാസമായി മഴ, ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവ്
കഴിഞ്ഞ ദിവസം ആരംഭിച്ച മഴയെ തുടർന്ന് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിൽ കുറവ് രേഖപ്പെടുത്തി. വായു ഗുണനിലവാരം മോശം വിഭാഗത്തിൽ നിന്ന് ‘മിതമായ’ വിഭാഗത്തിലേക്ക് ഉയർന്നു. വ്യാഴാഴ്ച ഡൽഹിയിലെ വായു ഗുണനിലവാരം 258 ആയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 26 ന് 139 രേഖപ്പെടുത്തിയതിന് ശേഷം ഡൽഹിയിലെ ഏറ്റവും മികച്ച വായു നിലവാരമാണിത്. നോയിഡയിലെ വായു നിലവാരം എ.ക്യൂ.ഐ 110-ൽ ‘മിതമായ’ വിഭാഗത്തിൽ തുടരുന്നു. ഗുരുഗ്രാമിലെ വായു ഗുണനിലവാരവും എക്യുഐ 156 ആണ്. അതേസമയം എൻസിആർ (ഛപ്രൗള, നോയിഡ, […]
സമരം പിൻവലിച്ച് ഡോക്‌ടേഴ്‌സ്, കേസിലെ സർക്കാർ നിലപാട് നോക്കി ഭാവി തീരുമാനം
നീറ്റ് പി ജി കൗൺസിലിംഗ് വൈകുന്നതിനെതിരായ സമരം പിൻവലിച്ച് ഡൽഹിയിലെ റസിഡന്റ് ഡോക്‌ടേഴ്‌സ്. കേസുകൾ പിൻവലിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി റസിഡന്റ് ഡോക്‌ടേഴ്‌സ് അറിയിച്ചു. ജനുവരി 6 ന് സുപ്രിംകോടതി കേസ് പരിഗണിക്കുന്നവരെ കാത്തിരിക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. 40 ദിവസമായി സമരം തുടരുകയായിരുന്നു. സുപ്രിം കോടതി മാർച്ചിനിടെ സംഘർഷമുണ്ടായി. പിന്നാലെ സമരം ശക്തമാക്കുകയായിരുന്നു. ഇന്നലെ ഡൽഹി പൊലീസ് ജോയിന്റ് കമ്മീഷണറുമായി ചർച്ച നടന്നു. പൊലീസ് ക്ഷമ […]
നീറ്റ് കൗൺസിലിംഗ്, രാജ്യവ്യാപക സമരത്തിന് ആഹ്വനം ചെയ്‌ത് റെസിഡന്റ് ഡോക്ടെഴ്സ്
നീറ്റ് കൗൺസിലിംഗ് വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമാവുകയാണ്. രാജ്യവ്യാപക സമരത്തിന് ആഹ്വനം ചെയ്‌ത് റെസിഡന്റ് ഡോക്ടെഴ്സ്. ഡ്യൂട്ടി ബഹിഷ്‌കരിക്കാൻ തീരുമാനം. സമരത്തിന് ആഹ്വനം ചെയ്‌തത് FAIMA. എയിംസിലെ ഡോക്ടർമാരും സമരത്തിന്റെ ഭാഗമാകും. ഇന്ന് ഫ്ദർജംഗ് ആശുപത്രിയിൽ വമ്പൻ പ്രതിഷേധം നടത്തുമെന്ന് ഫോർഡാ അറിയിച്ചു. ഇന്നലെ നടന്ന ഐടിഒ സംഘർഷത്തിൽ ഡോക്ടർമാർക്കെതിരെ ഡൽഹി പൊലീസ് കേസ് എടുത്തിരുന്നു. പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പ് ചുമത്തിയാണ് കേസ് . സംഘർഷത്തിൽ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റെന്ന് ഡൽഹി പൊലീസ് പറയുന്നു. ഡ്യൂട്ടി […]
ഒമിക്രോൺ; ഡൽഹിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി കൊവിഡ് കേസുകൾ വർധിച്ചിരുന്നു. ഞായറാഴ്ച, ഡൽഹിയിൽ 290 പുതിയ കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. അതേസമയം കേരളത്തിൽ 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 16 പേർക്കും സമ്പർക്കത്തിലൂടെ […]