അന്തരീക്ഷ മലിനീകരണത്തിൽ ഡൽഹിയുടെ സംഭാവന 31 ശതമാനമാണെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ബാക്കിയുള്ള 69 ശതമാനം മലിനീകരണം ഡൽഹിക്ക് പുറത്തുനിന്നാണെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്റ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) പുറത്തുവിട്ട ഡാറ്റയെ അടിസ്ഥാനത്തിൽ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (CSE) പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ സംയുക്ത പ്രവർത്തന പദ്ധതിയില്ലാതെ രാജ്യ തലസ്ഥാനത്തെ മലിനീകരണം തടയുക അസാധ്യമാണെന്ന് ഗോപാൽ റായ് […]
Tag: Delhi pollution
വായു മലിനീകരണം; നവംബർ 21 വരെ വർക്ക് ഫ്രം ഹോം; അടിയന്തര നടപടികൾ പ്രഖ്യാപിച്ച് പരിസ്ഥിതി മന്ത്രി
രാജ്യതലസ്ഥാനത്തെ വായു മലിനീകരണ പ്രശ്നത്തിൽ അടിയന്തര നടപടികൾ പ്രഖ്യാപിച്ച് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. മുഴുവൻ സർക്കാർ ജീവനക്കാർക്കും നവംബർ 21 വരെ വർക്ക് ഫ്രം ഹോം (WFH) മാത്രമായിരിക്കുമെന്ന് ഗോപാൽ റായ് പറഞ്ഞു. ഡൽഹിയിൽ നവംബർ 21 വരെ നിർമ്മാണ, പൊളിക്കൽ ജോലികൾ നിരോധിച്ചിട്ടുണ്ട്. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമെന്നും റായ് അറിയിച്ചു. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിനുള്ള ഉന്നതതല യോഗത്തിന് […]
ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയിൽ
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയില്‍. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ട് ഉയർന്ന്, ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600ന് മുകളിലെത്തി. പലയിടത്തും സർക്കാർ നിർദേശം മറികടന്ന് അർദ്ധരാത്രിവരെ പടക്കം പൊട്ടിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മേലെയായിരുന്നു. ഡൽഹിക്ക് അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ തോതിൽ ഉയർന്നു. ഇന്നലെ രാവിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മലിനീകരണ മീറ്റർ (പിഎം) 2.5 ന്റെ സാന്ദ്രത 999 ആയിരുന്നു. […]
പ്രശ്നം ഗുരുതരം: വീര്‍പ്പുമുട്ടി ഡല്‍ഹി
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലെത്തി. ഹരിത ട്രൈബ്യൂണലിന്റെ പടക്ക നിരോധനം മറികടന്നുള്ള ദീപാവലി ആഘോഷമാണ് ഇന്നലെ രാജ്യതലസ്ഥാനത്ത് നടന്നത്. അന്തരീക്ഷ മലിനീകരണ തോത് ഉയർന്നത് ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ. അന്തരീക്ഷ മലിനീകരണ തോത് മോശമായ ഡൽഹി അടക്കമുള്ള നഗരങ്ങളില്‍ പടക്ക വില്‍പനയ്ക്കും ഉപയോഗത്തിനും നവംബർ 30 വരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധനമേർപ്പെടുത്തിയിരുന്നു. അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നത് മുന്‍കൂട്ടി കണ്ടായിരുന്നു ഉത്തരവ്. പൊലീസിന്റെ പരിശോധനയും നടപടികളും ശക്തമാക്കിയിരുന്നു. […]