National

കോടതിയലക്ഷ്യക്കേസിൽ നിരുപാധികം മാപ്പ് വിവേക് അഗ്നിഹോത്രി

ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ കുറ്റവിമുക്തനാക്കി. ജസ്റ്റിസ് എസ് മുരളീധറിനെതിരെ 2018 ല്‍ ട്വീറ്റിലൂടെ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ, നിരുപാധികം മാപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ് മുരളീധർ നിലവിൽ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ വിവേദ് അഗ്നിഹോത്രി സത്യവാങ്മൂലം അയച്ച് ക്ഷമാപണം നടത്തി. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ […]

National

‘അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതി, ഇടപെടാനാകില്ല’; ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി

അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു നടപടി. അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയ്ക്ക് ഇടപെടാൻ കഴിയില്ല. നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതിക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഹർജികൾ […]

India

ശ്രദ്ധ വധക്കേസ്: അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹർജി

ശ്രദ്ധ വധക്കേസിന്റെ അന്വേഷണം ഡൽഹി പൊലീസിൽ നിന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഉദ്യോഗസ്ഥരുടെയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിന്റെയും കുറവ് മൂലം പൊലീസിന് അന്വേഷണം കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. തെളിവുകളും സാക്ഷികളും കണ്ടെത്തുന്നതിന് ആവശ്യമായ സാങ്കേതികവും ശാസ്ത്രീയവുമായ ഉപകരണങ്ങളുടെ അഭാവവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു അഭിഭാഷകനാണ് പൊതുതാൽപ്പര്യ ഹർജി സമ്മർപ്പിച്ചത്. മെയ് 18 നാണ് 26 കാരിയായ ശ്രദ്ധയെ കാമുകൻ അഫ്താബ് (28) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതശരീരം […]

National

‘ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ പരിശോധിക്കാനാവില്ല’; പോക്സോ കേസ് പ്രതിക്ക് ജാമ്യം നൽകി കോടതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ കാർഡ് പരിശോധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു മുൻപ് ജനനത്തീയതി പരിശോധിക്കേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു ജാമ്യം നൽകിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് പങ്കാളിയുടെ ആധാർ കാർഡോ പാൻ കാർഡോ സ്‌കൂൾ സർട്ടിഫിക്കറ്റോ നോക്കി പ്രായം പരിശോധിക്കാനാവില്ല എന്ന് കോടതി പറഞ്ഞു. അതിന്റെ ആവശ്യവുമില്ല. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന […]

National

ഷീന ബോറ വധക്കേസ്: മാപ്പുസാക്ഷിയായ ശ്യാംവർ റായിക്ക് ജാമ്യം

ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവറും കേസിലെ മാപ്പ് സാക്ഷിയുമായ ശ്യാംവർ റായിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് റായി ജയിൽ മോചിതനാകുന്നത്. 2015 ഓഗസ്റ്റിൽ റായിയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഷീന ബോറ വധക്കേസ് വെളിച്ചത്തുവന്നത്. കേസിൽ ഇന്ദ്രാണിക്കും കൂട്ടുപ്രതി പീറ്റർ മുഖർജിക്കും യഥാക്രമം സുപ്രീം കോടതിയും ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം ആവശ്യപ്പെട്ട് റായി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് റായിയുടെ ഹർജി […]

Kerala

നിമിഷപ്രിയയുടെ വധശിക്ഷ; കേന്ദ്രം ഇന്ന് നിലപാടറിയിക്കും

യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിലപാടറിയിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് യെശ്വന്ത് വർമ്മയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവെച്ചത്. വിചാരണക്കോടതി വിധിക്കെതിരെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ […]

India

അച്ഛന്റെ പേര് മാത്രമല്ല അമ്മയുടെ പേരും സ്വന്തം പേരിനൊപ്പം ചേർക്കാൻ മക്കൾക്ക് അവകാശമുണ്ട്: ഡൽഹി ഹെെക്കോടതി

സ്വന്തം പേരിനൊപ്പം അച്ഛന്റെ പേരു ചേർക്കുന്നതുപോലെ തന്നെ അമ്മയുടെ പേര് ചേർക്കാനും മക്കൾക്ക് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. മകളുടെ പേരിനൊപ്പമുള്ള അമ്മയുടെ പേര് മാറ്റി തന്റെ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹെെക്കോടതി വിധി. പിതാവിന്റെ പേര് മാത്രമേ കുട്ടികളുടെ പേരിനൊപ്പം ചേർക്കാൻ പാടുള്ളൂ എന്ന് നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കുട്ടിക്ക് പ്രായപൂർത്തിയാകാത്ത പശ്ചാത്തലത്തിൽ സ്വന്തം തീരുമാന പ്രകാരം പേരു മാറ്റാൻ കഴിയില്ലെന്നും ഹർജിക്കാരനുമായി അകന്നു കഴിയുന്ന ഭാര്യയാണ് പേരു മാറ്റിയതെന്നും […]

India National

പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

പ്രതിഷേധം സംഘടിപ്പിക്കുന്നതും രാജ്യദ്രോഹ പ്രവർത്തനവും ഒന്നല്ലെന്ന് ഡൽഹി ഹൈക്കോടതി. ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ പൗരത്വപ്രക്ഷോഭകർക്ക് ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിമത ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വ്യ​ഗ്രതയിൽ സംഭവിച്ച് പോകുന്ന തെറ്റിധാരണയാണിത്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നൽകിയിട്ടുള്ളതാണ്. അത് രാജ്യദ്രോഹമായി തെറ്റിധരിക്കേണ്ടതില്ല. എന്നാൽ ഭരണാധികാരികൾക്ക് ഇത് രണ്ടിനെയും തമ്മിൽ വേർതിരിക്കുന്ന രേഖ അവ്യക്തമായിരിക്കും. ഈ സ്ഥിതി തുടർന്നാൽ ജനാധിപത്യത്തിന് വിഷമകരമായ ദിനമായിരിക്കും അതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഡൽഹി കലാപ കേസിൽ കുറ്റമാരോപിക്കപ്പെട്ട് പിടിയിലായ നതാഷ […]

Technology

സ്വകാര്യത നയത്തില്‍ മാറ്റമില്ല; അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നീക്കം ചെയ്യുമെന്ന് വാട്​സ്​ആപ്പ്

പുതിയ സ്വകാര്യതാ നയം അംഗീകരിക്കുന്നതിനായി ഉപയോക്താക്കൾക്ക്​ മെയ്​ 15 വരെ അനുവദിച്ചിട്ടുള്ള സമയപരിധി നീട്ടിയിട്ടില്ലെന്ന്​ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​. നയത്തിൽ യാതൊരുവിധ മാറ്റവുമില്ല. ഉപയോക്താക്കള്‍ നയം അംഗീകരിച്ചില്ലെങ്കില്‍ പതിയെ അവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെടുമെന്നും വാട്​സ്​ആപ്പ്​ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വാട്ട്‌സ്ആപ്പി​ന്‍റെ പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്ത് സീമ സിങ്​, അഭിഭാഷകൻ മേഗൻ, നിയമ വിദ്യാർത്ഥി ചൈതന്യ റോഹില്ല എന്നിവർ സമർപ്പിച്ച ഹരജിയിലാണ് കോടതി വാദം കേട്ടത്. സ്വകാര്യതാ നയം പിൻ‌വലിക്കാനോ അല്ലെങ്കിൽ ഉപയോക്താക്കള്‍ക്ക് കമ്പനി […]

India

റെംഡെസിവിര്‍ മരുന്ന് വിതരണം; കേന്ദ്രത്തിന്റെ മറുപടി തേടി ഡല്‍ഹി ഹൈക്കോടതി

കൊവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്ന റെംഡെസിവര്‍ മരുന്നിന്റെ വിതരണത്തെക്കുറിച്ച് മരുന്ന് നിര്‍മാതാക്കളോടും കേന്ദ്രത്തോടും മറുപടി തേടി ഡല്‍ഹി ഹൈക്കോടതി. റെംഡെസിവര്‍ വിപണിയില്‍ ഇറക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോടും സര്‍ക്കാരിനോടും കോടതി മറുപടി തേടിയത്. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, ആരോഗ്യമന്ത്രാലയം, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍, സിപ്ല, സിഡസ്, കാഡില തുടങ്ങിയ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. ചുരുക്കം ചില ഫാര്‍മസ്യൂട്ടിക്കല്‍ […]