ചെയ്ത ജോലിക്കുള്ള ശമ്പളം ലഭിക്കുക എന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന് ഡല്‍ഹി ഹൈക്കോടതി. പണമില്ലെന്ന പേരില്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാതിരിക്കാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും വൈകിയതിന് എതിരായ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പണമില്ലെന്ന് പറയുന്നത് ജീവനക്കാര്‍ക്കു ശമ്പളം നല്‍കാതിരിക്കുന്നതിനുള്ള കാരണമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖാ പാലി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ വിവിധ […]