ഡല്‍ഹിയില്‍ വായുഗുണനിലവാര തോത് വീണ്ടും മോശമായി. ദീപാവലി ആഘോഷത്തിന് പിന്നാലെയാണ് പലയിടങ്ങളിലും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടത്. മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം. ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കെ ആശ്വാസം പകര്‍ന്ന് മികച്ച വായുനിലവാരം ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം കഴിഞ്ഞദിവസത്തെ ശരാശരി വായുനിലവാരസൂചിക 218 ആയിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ദീപാവലി ദിനത്തിലുള്ള ഏറ്റവുംമികച്ച വായുനിലവാരമായിരുന്നു ഇത്. […]