ഉന്നത മാർക്ക് നേടിയിട്ടും ബിരുദപഠനത്തിനായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. സീറ്റ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടും കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ഗവൺമെൻറ് എയ്ഡഡ് കോളജുകൾ നിർദേശം നടപ്പിലാക്കാത്തതാണ് വിദ്യാർത്ഥികളെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയത്. പ്രവേശനം ലഭിക്കാത്തവരിൽ ഉന്നത മാർക്ക് നേടിയ പതിനായിരത്തോളം വിദ്യാർത്ഥികളും ഉൾപ്പെടുന്നുണ്ട്. 22,000 ഓളം വിദ്യാർത്ഥികൾക്കാണ് കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ സർക്കാർ എയ്ഡഡ് കോളജുകളിൽ ഉന്നത പഠനത്തിന് പ്രവേശനം ലഭിച്ചത്. 90 ശതമാനത്തിലധികം മാർക്ക് നേടിയ 33,000ൽ അധികം വിദ്യാർത്ഥികൾ അപേക്ഷ നൽകിയിരുന്നു. […]