Kerala

മത്സ്യസമ്പത്ത് കുറയുന്നു, കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥയുണ്ടാക്കി മത്സ്യലഭ്യത വർദ്ധിപ്പിക്കുകയാണ്; മന്ത്രി സജി ചെറിയാൻ

കടൽ മത്സ്യസമ്പത്ത് ക്രമാതീതമായി കുറയുകയാണെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുകയാണ്. കടലിന്റെ അടിത്തട്ടിൽ കൃത്രിമായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് മത്സ്യലഭ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കൃത്രിമ പായലുകൾ നിർമ്മിച്ച് നിക്ഷേപിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള, തുമ്പ, പുതുക്കുറുച്ചി, പൂന്തുറ, ബീമാപള്ളി, കൊച്ചുതുറ, വലിയതുറ, പൂവാർ, പുതിയ തുറ തുടങ്ങിയ തീരമേഖലകളിൽ 2730 കൃത്രിമ പായലുകൾ സ്ഥാപിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥയിൽ മാറ്റമുണ്ടാക്കി മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. വിഴിഞ്ഞം […]