Kerala

വി.എസ് ശിവകുമാർ പ്രതിയായ തട്ടിപ്പ് കേസ്; വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുവാവിന് വധഭീഷണി

മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ പ്രതിയായ സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിന്റെ വാര്‍ത്ത സമൂഹമാധ്യമത്തില്‍ പങ്കുവെച്ച യുവാവിന് ഭീഷണിയെന്ന് പരാതി. വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ മണക്കാട് സ്വദേശി ലക്ഷ്മണിന്റെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. 21-ാം തീയതി ഉച്ചയ്ക്കാണ് ഫോണിലേക്ക് രണ്ടു നമ്പറില്‍ നിന്ന് കോള്‍ വന്നിരുന്നെന്നും തന്നെയും തന്റെ കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതില്‍ പറയുന്നു. മൊബൈല്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം നടക്കുന്നത്. വധഭീഷണി ഉയര്‍ത്തിയ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. […]

National

അംബാനി കുടുംബത്തിന് വധഭീഷണി

അംബാനി കുടുംബത്തിന് വധഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി ബോംബ് വച്ച് തകർക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. തുടർന്ന് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മുകേഷ് അംബാനി, ഭാര്യ നീത അംബാനി മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവർക്കെതിരെയാണ് വധഭീഷണി. ഇതിന് മുൻപും അംബാനി കുടുംബത്തിനെതിരെ ഭീഷണി സന്ദേശം വന്നിട്ടുണ്ട്. ഓഗസ്റ്റ് 15 ന് എച്ച്എൻ റിലയൻസ് ആശുപത്രിയിലെ ഹെൽപ്ലൈൻ നമ്പറിലാണ് ഭീഷണി സന്ദേശം വന്നത്. […]

Kerala

പാളയം പ്രദീപിന് വധഭീഷണി

കെപിസിസി അംഗവും നിയമസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന പാളയം പ്രദീപിനും കുടുംബത്തിനും നേരെ വധ ഭീഷണി. കൊലപ്പെടുത്തി കത്തിച്ചുകളയുമെന്നാണ് ഭീഷണി. രമ്യ ഹരിദാസ് എംപിയെയും അധിക്ഷേപിക്കുന്നതായിരുന്നു ഫോൺകോൾ. കഴിഞ്ഞ ദിവസം പാലക്കാട്ടെ ഹോട്ടലിൽ നടന്ന സംഭവവികാസങ്ങളുടെ തുടർച്ചയായാണ് ഫോൺ വിളിയെന്നാണ് സൂചന. ആലത്തൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണംതുടങ്ങി. കോഴിക്കോട് സ്വദേശിയായ ശ്രീകേഷ് എന്നയാളാണ് ഫോൺ വിളിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊവിഡ് മാനദണ്ഡം ലംഘിച്ച് രമ്യ ഹരിദാസ് എം.പി അടക്കമുള്ള കോൺഗ്രസ് […]