അമേരിക്കൻ പൊലീസിന്‍റെ വർണവിവേചനത്തിന് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ ഓർമയിൽ ലോകം. ഫ്ലോയ്ഡ് മരിച്ച് ഇന്നലെ ഒരു വർഷം തികയുമ്പോൾ പ്രതിയുടെ ശിക്ഷാവിധിക്കായി കാത്തിരിക്കുകയാണ് കുടുംബം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫ്ലോയിഡിന്റെ കുടുബവുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം കള്ളനോട്ട് കൊടുത്തുവെന്ന ആരോപണത്തിലാണ് കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ പൊലീസ് പിടികൂടുന്നത്. വണ്ടിയിൽ നിന്ന് വലിച്ചിറക്കി റോഡിൽ കിടത്തി ഡെറക് ഷോവീനെന്ന പൊലീസുകാരൻ കാൽമുട്ട് ഫ്ലോയിഡിന്റെ കഴുത്തിൽ അമർത്തി. ‘എനിക്ക് […]
Tag: Death of george floyd
ജോർജ് ഫ്ലോയ്ഡിന്‍റെ മൃതദേഹം സംസ്കരിച്ചു; അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍
ഫ്ലോയിഡിന്‍റെ മരണത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്. ഫ്ലോയിഡിന്‍റെ ജന്മനാടായ ഹൂസ്റ്റണിലാണ് മൃതദേഹം സംസ്കരിച്ചത് യുഎസിലെ വംശീയ വിവേചനത്തിന്‍റെയും പൊലീസ് അതിക്രമത്തിന്‍റെയും ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്‍റെ മൃതദേഹം സംസ്കരിച്ചു. ഫ്ലോയിഡിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍. കഴിഞ്ഞ മാസം 25നാണ് മിനിയാപൊളിസ് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്ലോയിഡിനെ റോഡില്‍ കിടത്തി കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്. ഫ്ലോയിഡിന്‍റെ മരണത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്. ഫ്ലോയിഡിന്‍റെ ജന്മനാടായ ഹൂസ്റ്റണിലാണ് മൃതദേഹം സംസ്കരിച്ചത്. യുഎസിലെ വംശീയ […]
അമേരിക്കയില്‍ സമരക്കാര്‍ക്ക് നേരെ കാറോടിച്ച് കയറ്റി, വെടിവെച്ചു
സമരക്കാര്‍ക്കിടയിലേക്ക് കാറോടിച്ചു കയറ്റുന്നത് തടയാന്‍ ശ്രമിച്ച ഡാനിയേല്‍ എന്ന 26കാരനാണ് കൈക്ക് വെടിയേറ്റത്… അമേരിക്കയിലെ സിയാറ്റിലില്‍ വംശീയ വിരുദ്ധ സമരക്കാര്‍ക്കിടയിലേക്ക് അക്രമി കാറോടിച്ച് കയറ്റി. സമരക്കാര്‍ക്ക് നേരെ ഇയാള്‍ നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് ഒരാള്‍ക്ക് പരിക്കേറ്റു. വെടിയേറ്റ യുവാവിന്റെ നില തൃപ്തികരമാണെന്ന് സിയാറ്റില്‍ പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് സിയാറ്റില്‍ പൊലീസിന്റെ കിഴക്കന്‍ കാര്യാലയത്തിനടുത്ത് വെച്ച് സംഭവമുണ്ടായത്. കറുത്ത കാറിലെത്തിയ അക്രമി സമരക്കാര്‍ക്കു നേരെ കാറോടിച്ചുകയറ്റുകയായിരുന്നു. ഇതിനിടെ ഡാനിയേല്‍ എന്ന യുവാവ് അക്രമിയെ […]