Entertainment

ഓര്‍മ്മകളില്‍ രവീന്ദ്ര സംഗീതം; രവീന്ദ്രന്‍ മാസ്റ്റര്‍ വിടവാങ്ങിയിട്ട്‌ 18 വര്‍ഷം

പ്രശസ്ത സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 18 വര്‍ഷം. മറക്കാനാകാത്ത ഈണങ്ങളും മനോഹരമായ പാട്ടുകളും സമ്മാനിച്ചാണ് ആ അനുഗ്രഹീത കലാകാരന്‍ യാത്രയായത്. ലളിതസുന്ദരവും മധുരമനോഹരമായ പാട്ടുകള്‍ രവീന്ദ്രന്‍ മാസ്റ്റര്‍ നമുക്ക് സമ്മാനിച്ചു.അമരം, ഭരതം, ഹിസ്‌ഹൈനസ് അബ്ദുള്ള, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ രവീന്ദ്ര സംഗീതത്തിന്റെ മാന്ത്രികത മലയാളികള്‍ അറിഞ്ഞിട്ടുണ്ട്. (Malayalam music director raveendran master death anniversary) ഗാനാലാപനത്തിന്റെ വ്യത്യസ്തതലങ്ങള്‍ നമുക്ക് പരിചിതമാക്കിയ രവീന്ദ്രന്‍ മാസ്റ്റര്‍ ഈണമിട്ട പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ്. ചിരിയും കരച്ചിലും നിറഞ്ഞ വൈകാരിക […]

Kerala

വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും ഹാസ്യനടനായും തിളങ്ങിയ പ്രതിഭ; കൊച്ചിൻ ഹനീഫ ഓർമയായിട്ട് 13 വർഷം

മലയാളിയുടെ പ്രിയനടൻ കൊച്ചിൻ ഹനീഫ ഓർമയായിട്ട് പതിമൂന്ന് വർഷം. അതിഭാവുകത്വമില്ലാതെ ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി കൊച്ചിൻ ഹനീഫ. കളങ്കമില്ലാത്ത നർമമായിരുന്നു കൊച്ചിൻ ഹനീഫയുടെ മുഖമുദ്ര. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ കൊച്ചിൻ ഹനീഫ 1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും ഹാസ്യനടനായും തിളങ്ങി. ഉള്ളുലയ്ക്കുന്ന ചിത്രങ്ങളാണ് ഹനീഫ സംവിധാനം ചെയ്തതിൽ ഭൂരിഭാഗവും. ഒരു സന്ദേശം കൂടി, ആൺകിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളാണ്. കടത്തനാടൻ അമ്പാടി, […]

National

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വാർഷികം. “നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌… പ്രകാശിച്ചിരുന്നത്‌ ഒരു സാധാരണ ദീപമായിരുന്നില്ല… ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക്‌ അത്‌ ആശ്വാസം പകർന്നുകൊണ്ടിരിക്കും” 1948 ജനുവരി 30ന് മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട്‌ രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ ജവഹർലാൽ നെഹ്‌റു പറഞ്ഞ വാക്കുകളാണിവ. ഡൽഹിയിലെ ബിർല ഹൗസിനടുത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ ഗാന്ധിയെ ഹിന്ദു തീവ്രാദിയായ നാഥുറാം വിനായക് ഗോഡ്സെയാണ് വെടിവെച്ച് കൊന്നത്. […]

Kerala

മാഞ്ഞു പോയെങ്കിലും മലയാളി ഒരിക്കലും മറക്കാത്ത ‘മണിനാദം’

ലോകം ഉള്ളിടത്തോളം കാലം ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ മലയാളിക്ക് നല്‍കിക്കൊണ്ടായിരുന്നു കലാഭവന്‍ മണി എന്ന കലാകാരന്‍ വിട പറഞ്ഞത്. വിട പറഞ്ഞിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അന്ന് തൊട്ടിന്നുവരെ ഒരു ദിവസം പോലും പാട്ടിലൂടെയോ സിനിമകളിലൂടെയോ മണിയെ കാണാത്ത മലയാളികളുണ്ടാവില്ല. മണിയുടെ ജീവിതത്തെക്കുറിച്ച് മലയാളിക്ക് പ്രത്യേകിച്ച് പറഞ്ഞുതരേണ്ട ആവശ്യമില്ല. ഒരു സിനിമാക്കഥ പോലെ ഭൂരിഭാഗം പേര്‍ക്കും മനഃപാഠമാണ് ആ ജീവിതം. മിമിക്രിയിലൂടെ വെള്ളിത്തിരയിലെത്തിയ മണി പതിയെ പതിയെ സിനിമയെ കീഴടക്കുകയായിരുന്നു. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായും നായകനായുമായെല്ലാം […]

Entertainment

അഭിനയകലയുടെ പെരുന്തച്ചന്‍ ഓര്‍മ്മയായിട്ട് ഇന്ന് എട്ട് വര്‍ഷം

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പ്രിയനടൻ തിലകൻ ഓർമ്മയായിട്ട് ഇന്നേക്ക് എട്ട് വർഷം. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജീവിതരേഖ 1935 ജൂലൈ 15-ന് തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻപി.എസ് കേശവൻ പി.എസ് ദേവയാനി ദമ്പതികളുടെ മകനായി പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു. മുണ്ടക്കയം സി എം എസ് സ്‌കൂൾ, […]