തിരുവനന്തപുരം കാരക്കോണത്ത് സ്ത്രീ വീട്ടിനുള്ളില്‍ മരണപ്പെട്ട നിലയിൽ. മരണത്തിൽ ദുരൂഹത സംശയിച്ച് ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ത്രേസ്യാപുരം സ്വദേശി ശാഖയാണ് മരിച്ചത്. ഭർത്താവ് അരുണാണ് വെള്ളറട പോലീസിന്‍റെ കസ്റ്റഡിയിലുളളത്. രണ്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. 51 വയസ്സാണ് ശാഖയുടെ പ്രായം. അരുണിന് 28ഉം. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന സംശയം നേരത്തെ തന്നെ ശാഖയുടെ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളില്‍ […]