Kerala

അഞ്ച് ജില്ലകളിൽ ഇന്ന് കോൺഗ്രസ് ഡി.സി.സി. അധ്യക്ഷന്മാർ ചുമതലയേൽക്കും

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് ഡി.സി.സി. അധ്യക്ഷന്മാർ ചുമതലയേൽക്കും. പി.കെ. ഫൈസൽ കാസർഗോഡ് ഡി.സി.സി. അധ്യക്ഷനായി ചുമതലയേൽക്കുന്ന ചടങ്ങിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് മുഖ്യാതിഥി. കൂടാതെ, കണ്ണൂർ ഡി.സി.സി. അധ്യക്ഷനായി മാർട്ടിൻ ജോർജ് ചുമതല ഏൽക്കുന്ന ചടങ്ങിലും കെ. സുധാകരൻ തന്റെ സാന്നിധ്യമറിയിക്കും. തൃശൂർ ഡി.സി.സി. പ്രസിഡന്റായി ജോസ് വെള്ളൂർ ചുമതല ഏൽക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കും. എറണാകുളത്ത് മുഹമ്മദ് ഷിയാസ് ചുമതല ഏൽക്കുന്ന ചടങ്ങിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും. എൻ.ഡി. […]

Kerala

ഡി.സി.സി അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും

കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിക്കും. ഡി.സി.സി. പ്രസിഡന്റ് പട്ടിക കോൺഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചു. തിരുവനന്തപുരത്ത് പാലോട് രവി തന്നെ ഡി.സി.സി. അധ്യക്ഷനാകും. പാലക്കാട് വി.ടി. ബലറാമിന് അധ്യക്ഷ സ്ഥാനമില്ല. ബിഹാറിൽ നാലു ദിവസത്തെ പര്യടനത്തിന് പോകുന്നതിനു മുന്നേ, കേരളത്തിൻറെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ഡി.സി.സി അധ്യക്ഷ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു. എ.കെ.ആൻറണിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും സോണിയ ഗാന്ധി ഒപ്പിടുന്നത്. ഉമ്മൻ‌ചാണ്ടിയുടെ മനസറിഞ്ഞു […]