Kerala

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രതിഷേധം: ഡി.സി.സി ഇന്ന് ആലപ്പുഴ കളക്ടറേറ്റ് വളയും

മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കലക്ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ഡി.സി.സി ഭാരവാഹികൾ അറിയിച്ചു . ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് ധർണ സംഘടിപ്പിക്കും.മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ട്രാൻസ്‌പോർട്ട് വാഹനങ്ങളെ നിയന്ത്രിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജില്ലകളിൽ അതിന്‍റെ ചെയർമാൻ ജില്ലാ കളക്ടർ ആണ്. ഈ സ്ഥാനത്തേക്ക് വെങ്കിട്ടരാമൻ വരുന്നു എന്നതും പ്രതിഷേധത്തിന്‍റെ ആക്കം കൂട്ടുന്നുണ്ട്.കേസിലെ ഒന്നാം പ്രതിയാണ് […]

Kerala

ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍? കെ സുധാകരന്‍ ഡല്‍ഹിയിലേക്ക്

ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട നീക്കം. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉടന്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. ഡി.സി.സി അധ്യക്ഷന്‍മാരെ നിശ്ചയിക്കുന്നത് വൈകിയതോടെ കെ.പി.സി.സിയിലെ സഹഭാരവാഹികളെ നിശ്ചയിക്കുന്നതും നീണ്ടു പോകുകയാണ്. അതൃപ്തിയും തര്‍ക്കവും പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രഖ്യാപനം ഇനിയും നീട്ടരുതെന്ന നിലപാടിലാണ് കെ.പി.സി.സി നേതൃത്വം. വൈകുന്നത് ഗുണകരമാവില്ലെന്നത് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ആശയ വിനിമയത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ കെ.പി.സി.സി നല്‍കിയ പട്ടികയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കും. […]

Kerala

തോൽവിയുണ്ടായ മണ്ഡലംകമ്മിറ്റികളും അഴിച്ചുപണിയാനൊരുങ്ങി കോൺഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടായ മണ്ഡലംകമ്മിറ്റികളും അഴിച്ചുപണിയാനൊരുങ്ങി കോൺഗ്രസ്. പ്രാദേശിക തലങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്ന കമ്മിറ്റികൾക്കെതിരെയാണ് നടപടിയെടുക്കുക. ഡി.സി.സി നേതൃത്വങ്ങളുമായായി നടന്ന ചർച്ചകളെ തുടർന്നാണ് പ്രാദേശിക തലങ്ങൾ പുനസംഘടിപ്പിക്കുന്നതിന് ധാരണയായത്. അതേസമയം വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ നീക്കുപോക്ക് തിരിച്ചടിയായെന്ന് ഡി.സി.സി നേതൃത്വങ്ങൾ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു. തോൽവിയുടെ ആഘാത പഠനം താഴേതട്ടിലേക്ക് എത്തിച്ച് പരിഹാര നടപടികളിലേക്ക് കടക്കുകയാണ് കോൺഗ്രസ്. പല സ്ഥലങ്ങളിലേയും പരാജയ കാരണം സ്ഥാനാർഥി നിർണയത്തിൽ നടന്ന അനാവശ്യ ഇടപെടലായിരുന്നുവെന്നായിരുന്നു ഡി.സി.സി നേതൃത്വങ്ങളുടെ പരാതി. സ്ഥാനാർഥി […]