ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ യാസ് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ, ബംഗാൾ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളെ തീരപ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. ബംഗാളിലുണ്ടായ കനത്ത മഴയിൽ രണ്ട് പേർ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒഡീഷയിൽ നിന്നും ബംഗാളിൽ നിന്നും ഇരുപതുലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു. […]
Tag: CYCLONE
യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; ജാഗ്രത ശക്തിപ്പെടുത്തി സര്‍ക്കാരുകള്‍
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഒഡീഷ – ബംഗാൾ തീരങ്ങളോട് അടുക്കുന്നു. ശക്തിയാർജിക്കുന്ന യാസ് വരും മണിക്കൂറുകളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാറ്റ് നാശം വിതച്ചേക്കാവുന്ന തീരങ്ങളിലായി നൂറോളം ദുരന്ത നിവാരണ വിഭാഗങ്ങളെ വിന്യസിച്ചു. നാളെ ഉച്ചയോടെ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാവിലെയോടെയാണ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടത്. ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 350 കിലോമീറ്റർ പശ്ചിമ ബംഗാളിലെ ദിഗയിൽ […]
അറബിക്കടലെ ന്യൂനമര്‍ദം ‘ടൌട്ട’ ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് അതി ജാഗ്രത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ അതിതീവ്രമഴയുണ്ടാകും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റാകും. ജില്ലാഭരണകൂടങ്ങളോട് സജ്ജരാകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നൽകി. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയാണ്. നാളെയോടെ തീവ്രന്യൂനമര്‍ദമാകും. ഞായറാഴ്ച ടൌട്ട ചുഴലിക്കാറ്റായി വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കും. ചുഴലിക്കാറ്റിന്‍റെ സഞ്ചാര പഥം കേരള തീരത്തിനോട് അടുത്ത നില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചു. മണിക്കൂറില്‍ ൮൦ കിലോമീറ്ററിലേറെ വേഗതിയില്‍ കാറ്റ് വീശും. നാളെ […]
ശ്രീലങ്കയില്‍ നാശം വിതച്ച് ബുറെവി; കേരളത്തില്‍ അതീവ ജാഗ്രത
ബുറെവി ചുഴലിക്കാറ്റിന്‍റെ ആശങ്കയിലാണ് കേരളം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും കനത്ത മഴക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് രാത്രിയിലാണ് ശ്രീലങ്കൻ തീരം തൊട്ടത്. ഇന്ന് രാവിലെയോടെ ഗൾഫ് ഓഫ് മാന്നാർ വഴി കന്യാകുമാരി തീരത്ത് എത്തുമെന്നാണ് പ്രവചനം. പാമ്പൻ തീരത്തെത്തുമ്പോൾ ചുഴലിക്കാറ്റിന് മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെ വേഗതയുണ്ടാകും. നാളെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമാകുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട് […]
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിതീവ്രചുഴലിക്കാറ്റായി
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിതീവ്രചുഴലിക്കാറ്റായി. നാളെ വൈകുന്നേരത്തോടെ നിവാർ തമിഴ്നാട് തീരം തൊടും. പുതുച്ചേരിയിലും തമിഴ്നാട്ടിലും അതീവ ജാഗ്രതാ നിർദേശം നൽകി. ചുഴലിക്കാറ്റിന് മുന്നോടിയായി പുതുച്ചേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിവാർ ചുഴലിക്കാറ്റിനെ നേരിടാൻ അടിയന്തര സഹായം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെന്നൈ തീരത്തു നിന്നും 450 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 410 കിലോമീറ്ററും അകലെ ആയാണ് നിവാർ ചുഴലിക്കാറ്റ് ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ളത്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാറ്റ് കരതൊടും. എന്നാൽ കൃത്യമായി എവിടെയായിരിക്കും കാറ്റെത്തുക […]
അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്ന് രാത്രിയോടു കൂടിയും മധ്യകിഴക്കന്‍ അറബിക്കടലില്‍ മെയ് 31 ഓടു കൂടിയുമാണ് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുക അറബിക്കടലിൽ ഇരട്ട ന്യൂനമർദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് അര്‍ധരാത്രിയാണ് ആദ്യ ന്യൂന മര്‍ദമുണ്ടാകുക. ന്യൂന മര്‍ദ്ദത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 2020 മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ […]