തമിഴ്നാടിന്റെ തീരദേശ മേഖലയിൽ വ്യാപക നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റും. കാറ്റ് ഇനിയും തീരം തൊട്ടിട്ടില്ലെങ്കിലും അതിശക്തമായ മഴയാണ് തമിഴ്‍നാടിന്‍റെ വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയത്. 13 മരണമാണ് ഇതുവരെ റിപ്പോർട്ടു ചെയ്തത്. നിവാർ ചുഴലിക്കാറ്റിന്‍റെ നാശനഷ്ടത്തെ കുറിച്ച് പഠിയ്ക്കാനായി കേന്ദ്രസംഘം ഇന്ന് ചെന്നൈയിൽ എത്തും. കാഞ്ചീപുരത്ത് അഞ്ച് പേരും കടലൂരിൽ മൂന്നു പേരും കുംഭകോണത്ത് രണ്ടു പേരും ചെന്നൈ, കള്ളാകുറിച്ചി, തഞ്ചാവൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. വീട് തകര്‍ന്നും ഒഴുക്കില്‍പ്പെട്ടും പത്ത് പേരും ഷോക്കേറ്റ് മൂന്ന് പേരുമാണ് […]
Tag: Cyclone Burevi
ബുറേവി: ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
ബുറേവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയെങ്കിലും കനത്ത മഴയിൽ തമിഴ്‍നാട്ടിൽ നാല് പേർ മരിച്ചു. ചിദംബരത്തും കടലൂരിലും വൻ നാശനഷ്ടം. മഴക്കുള്ള സാധ്യത കണക്കിലെടത്ത് കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരത്തു നിന്നും 40 കിലോമീറ്റർ അകലെയുള്ള ന്യൂനമർദം ഇന്ന് പുലർച്ചെ വരെ നിലവിലുള്ളിടത്ത് തുടരും. പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് 160 കി.മീ ദൂരത്തിലുമാണ് അതിതീവ്ര ന്യൂനമർദ്ദം. ഇതിന്‍റെ സ്വാധീനം മൂലം തമിഴ്‌നാടിന്‍റെ തീരജില്ലകളിൽ കനത്ത മഴയുണ്ട്. […]
ബുറേവി ആശങ്കയൊഴിഞ്ഞ് കേരളം: ഒറ്റപ്പെട്ട മഴക്ക് സാധ്യത
ബുറേവി ആശങ്കയൊഴിഞ്ഞ് കേരളം. ചുഴലിക്കാറ്റ് കേരളത്തിലേക്ക് കടക്കുന്നതിന് മുമ്പേ ന്യൂനമർദ്ദമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. തമിഴ്‍നാട് തീരം കടന്ന് കേരളത്തിലെത്തുമ്പോള്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്ററ്‍ വരെ മാത്രമായിരിക്കും വേഗത. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രതക്ക് കുറവില്ല. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരും. ന്യൂനമര്‍ദത്തിന്‍റെ വികാസവും സഞ്ചാരപഥവും വിലയിരുത്തിയ ശേഷമാകും […]
ബുറെവി ചുഴലിക്കാറ്റ്: അഞ്ചു ജില്ലകളിൽ നാളെ പൊതു അവധി
ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററാണ് അതിതീവ്ര ന്യൂനമർദത്തിന്‍റെ വേഗത. തമിഴ്‍നാട്ടിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ദുർബലമായിട്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. ഇതോടെ സംസ്ഥാനത്ത് ബുറേവി ആശങ്ക ഒഴിയുകയാണ്. പക്ഷേ, മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റിന് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം തുടരുന്നുണ്ട്. അഞ്ച് ജില്ലകളിലെ റെഡ് അലേർട്ട് പിന്‍വലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെ […]
ബുറെവി ചുഴലിക്കാറ്റ്: അഞ്ചു ജില്ലകളിൽ നാളെ പൊതു അവധി
ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചു. പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്കാണ് സർക്കാർ നാളെ പൊതു അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല. അതെ സമയം ബുറേവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട്രാ മനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. […]
ബുറേവി: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്ഥാനത്ത് അതീവജാഗ്രത വേണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചുഴലിക്കാറ്റ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി സംസാരിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. മത്സ്യബന്ധനത്തിനു ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കിയുടെ ഒരു ഭാഗം മഴയും കാറ്റും അതി […]