HEAD LINES Kerala

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു; 2016 ൽ റിപ്പോർട്ട് ചെയ്തത് 283 കേസുകൾ; ഈ വർഷം ഇതിനോടകം ലഭിച്ചത് 960 പരാതികൾ

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു. 2016 മുതൽ 2023 വരെയുള്ള കണ്ക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലോൺ ആപ്പ്, ഓൺലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കയ്‌വശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കും കൂടുതലാണ്. ( kerala cyber crime witness steep increase ) സംസ്ഥാനത്ത് ദിനം പ്രതി സൈബർ കുറ്റ കൃത്യങ്ങൾ വർദ്ധിക്കുകയാണ്. […]

Kerala

ഭാര്യയുടെ ഫോട്ടോ വച്ച് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത യുവാവിന് സ്റ്റീല്‍ സ്കെയില്‍ വച്ച് വെട്ടേറ്റു

ആനിക്കോട്: ഭാര്യയുടെ ഫോട്ടോ വച്ച് അശ്ലീല സന്ദേശമയച്ചയത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചതായി പരാതി. പാലക്കാട് ആനിക്കോട് സ്വദേശി അഷ്റഫിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മണപ്പുള്ളിക്കാവ് സ്വദേശി ഫിറോസിനെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. ഭാര്യയുടേയും സഹോദരിയുടെയും ചിത്രം ഉപയോഗിച്ച് അശ്ലീല സന്ദേശം പതിവായി ലഭിക്കാന്‍ തുടങ്ങിയത് മുതലാണ് ആരാണ് ഇതിന് പിറകിൽ എന്ന് അഷ്റഫ് അന്വേഷിച്ചത്. നിരന്തരമായി സന്ദേശം വരുന്നത് ഒരു വ്യാജ അക്കൗണ്ടിൽ നിന്നാണെന്ന് കണ്ടെത്തി. സഹോദരിയുടെ മുൻ ഭർത്താവിൻറെ ബന്ധുവാണ് സന്ദേശം അയക്കുന്നതെന്ന് സംശയം […]

Kerala

സൈബർ സുരക്ഷയ്ക്ക് പരിശീലനം നേടാൻ അവസരം; കൊക്കൂൺ രജിസ്ട്രേഷൻ ആരംഭിച്ചു

സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പൊലീസിന്റെ നേതൃ ത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കൊച്ചിയിലെ ഹോട്ടൽ ​ഗ്രാന്റ് ഹയാത്തിൽ വച്ച് സെപ്റ്റംബർ 23, 24 തീയതികളിൽ നടക്കുന്ന കോൺഫറിലും, 21, 22 തീയതികളിലും നടക്കുന്ന പ്രീ കോൺഫറൺസിലേക്കുമുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചത്. സൈബർ രം​ഗത്ത് വർദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും, ബാങ്കിം​ഗ്, സ്വകാര്യ മേഖലകളിലെ സൈബർ തട്ടിപ്പുകളിൽ പ്രതിരോധം തീരക്കുന്നതിനുമായുള്ള […]

Kerala

വാട്ട്‌സ് ആപ്പിൽ അജ്ഞാതന്റെ സന്ദേശം; റിട്ട.അധ്യാപികയ്ക്ക് 21 ലക്ഷം രൂപ നഷ്ടമായി

അജ്ഞാതന്റെ വാട്ട്‌സ് ആപ്പ് സന്ദേശത്തിൽ കുരുങ്ങി റിട്ടയേർഡ് സ്‌കൂൾ അധ്യാപിക. വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ 21 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത്.  ആന്ധ്രാ പ്രദേശ് അന്നമയ്യ ജില്ല സ്വദേശിനി വരലക്ഷ്മിയാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. അജ്ഞാതനിൽ നിന്ന് വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചതാണ് തട്ടിപ്പിന്റെ തുടക്കം. സന്ദേശത്തിനൊപ്പം ലഭിച്ച ലിങ്കിൽ വരലക്ഷ്മി ക്ലിക്ക് ചെയ്തു. പിന്നാലെ സൈബർ ക്രിമിനലുകൾക്ക് വരലക്ഷ്മിയുടെ ഫോൺ ഹാക്ക് ചെയ്യാൻ സാധിച്ചു. ആദ്യം 20,000 രൂപ, പിന്നീട് 40,000, 80, 000 […]

Kerala

സ്കൂളുകളിലും സൈബർ തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘത്തിന്റെ വലയിൽ കുടുങ്ങി സ്‌കൂളിന് നഷ്ടമായത് ഒരു ലക്ഷം രൂപ

ഓൺലൈൻ തട്ടിപ്പിനിരയായി തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം. ഒരു ലക്ഷം രൂപയാണ് ഉത്തരേന്ത്യൻ സംഘത്തിന്റെ വലയിൽ കുടുങ്ങി സ്‌കൂളിന് നഷ്ടമായത്. ഗൂഗിൾ പേ വഴി കൈമാറിയ ലിങ്കിലൂടെയാണ് ഉത്തരേന്ത്യൻ സംഘം ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. സൈനികോദ്യോഗസ്ഥർ എന്ന വ്യാജേനെയാണ് തട്ടിപ്പ് സംഘം തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനത്തെ കബളിപ്പിച്ചത്. കേരളത്തിൽ ഇതാദ്യമായാണ് ഒരു വിദ്യാഭ്യസ സ്ഥാപനം ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പിനിരയാകുന്നത്.