Kerala

കോയമ്പത്തൂരിൽ ജോലി ചെയ്തിരുന്ന ഹോട്ടലിലെത്തി അരുൺ പണം വാങ്ങി മുങ്ങി; പ്രതിയെ പിടിക്കാനാവാതെ പൊലീസ്

സൈബർ ആക്രമണത്തെ തുടർന്ന് പെൺകുട്ടി ആത്‌മഹത്യ ചെയ്ത കേസിൽ പ്രതിപ്പട്ടികയിലുള്ള അരുൺ വിദ്യാധരൻ കോയമ്പത്തൂരിൽ നിന്ന് പണം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി. മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് 5000 രൂപ വാങ്ങി അരുൺ മുങ്ങിയെന്നാണ് കണ്ടെത്തൽ. ആതിരയുടെ മരണത്തിന് ശേഷമാണ് അരുൺ ഹോട്ടലിൽ എത്തിയത്. സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ പിടിക്കാനാവാതെ പൊലീസ്. അരുൺ വിദ്യാധരൻ കേരളം വിട്ടിട്ട് അഞ്ച് ദിവസമായെങ്കിലും പ്രതിയെ കുറിച്ച് പൊലീസിന് ഒരു സൂചനയും ഇതുവരെ […]

Entertainment

ഒരാളെ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുമ്പോള്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നത്? പാര്‍വതി

സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. ശാരീരികമായ ആക്രമണങ്ങളുടെ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാൻ കഴിയും. പക്ഷേ സൈബർ ആക്രമണത്തിന്‍റെ മുറിവുകൾ പുറത്ത് കാണാൻ കഴിയില്ല. അതേക്കുറിച്ച് കൂടുതല്‍ ബോധ്യമുണ്ടാകണം. ഒരു വ്യക്തിയെ ഭയത്തിൽ ജീവിക്കാൻ തള്ളിവിടുന്ന തരത്തിലുള്ള പെരുമാറ്റം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതിൽ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട കാര്യമാണെന്നും പാര്‍വതി വ്യക്തമാക്കി. സൈബർ അതിക്രമങ്ങൾക്കെതിരായ ഡബ്ല്യുസിസിയുടെ റെഫ്യൂസ് ദ അബ്യൂസ് എന്ന കാമ്പെയിന്‍റെ ഭാഗമായാണ് പാര്‍വതിയുടെ പ്രതികരണം. […]

Kerala

“പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ഇരട്ടത്താപ്പ്” സൈബര്‍ ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ നമ്മുക്ക് പലതും ഓര്‍മ്മവരും. ഒരു വശം മാത്രമല്ല, എല്ലാം പറയണ്ടേ മാധ്യമ പ്രവര്‍ത്തകനെതിരായാലും സാധാരണക്കാരന് എതിരായാലും സൈബര്‍ ആക്രമണങ്ങള്‍ അരുതാത്തതാണെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. മൊയരാത്ത് ശങ്കരന്‍ മുതലുള്ള സംഭവങ്ങള്‍ നാം എടുത്ത് പരിശോധിക്കണം. അതുപക്ഷേ വളരെ ദീര്‍ഘമാണ് എന്നതിനാല്‍ അതിലേക്ക് ഞാന്‍ കടക്കുന്നില്ല. ഈ അടുത്ത കാലത്ത് നടന്ന […]