Kerala

സ്വപ്നയുടെ സന്ദർശകരുടെ പേരില്‍ ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ്

കോഫേപോസ പ്രതികളെ കാണാനെത്തുന്നവർക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥർ വേണ്ടെന്ന ജയിൽ ഡിജിപിയുടെ ഉത്തരവിനെതിരെ കസ്റ്റംസ് കോഫേപോസ സമിതിക്ക് പരാതി നൽകി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെയുള്ള കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്ന് ആരോപിച്ചാണ് കസ്റ്റംസ് നീക്കം. ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ഉടൻ കോടതിയെയും സമീപിക്കും. സ്വർണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെതിരെ കോഫേ പോസെ ചുമത്തിയതിന് പിന്നാലെയാണ് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. പിന്നാലെ സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വരുകയും ജയില്‍ ഉദ്യോഗസ്ഥർ മൊഴി തിരുത്താന് നീക്കം നടത്തിയെന്നും […]

India Kerala

ഡോളര്‍ കടത്ത് കേസിലും എം.ശിവശങ്കറിനെ പ്രതി ചേര്‍ത്തു

ഡോളർ കടത്ത് കേസിൽ എം.ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തു. ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസാണിത്. കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. അതേസമയം കള്ളപ്പണ കേസില്‍ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് ഇഡി ഇന്ന് വിശദീകരണം നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈകോടതിയെ സമീപിച്ചത്. സ്വർണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷൻ ഹാജരാക്കാനായിട്ടില്ല. താൻ സ്വപ്ന സുരേഷിനുവേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്ന് ആരോപിക്കുന്ന അന്വേഷണ […]

India Kerala

യു.എ.ഇ കോണ്‍സുലേറ്റിലെ മുൻ അക്കൗണ്ടന്‍റിനെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടി കസ്റ്റംസ് കോടതിയില്‍

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ മുൻ അക്കൗണ്ടന്‍റിനെ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനം. കോൺസുലേറ്റിലെ മുന്‍ അക്കൗണ്ടന്‍റ് ഖാലിദിനെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി കോടതിയിൽ ഹരജി നൽകി. ഈജിപ്ഷ്യൻ പൗരനായ നയതന്ത്ര പ്രതിനിധിയെ എങ്ങനെ പ്രതി ചേര്‍ക്കാനാകുമെന്ന് കോടതി ചോദിച്ചു. uae-consulate-former-accountant ഇക്കാര്യത്തില്‍ മറ്റന്നാൾ വിശദമായ വാദം കേൾക്കും. പ്രതി ചേര്‍ത്ത ശേഷം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാനാണ് കസ്റ്റംസ് തീരുമാനം. അതിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരും. ഈ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ […]