താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായി തെളിയിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്നതിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. താമിറിനെ കസ്റ്റഡിയിലെടുത്തത് നിയമാനുസൃതമായിട്ടല്ലെന്നും ചില ഇന്റലിജന്‍സ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം താമിറിന് മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടിവരയിടുന്നു. ലാത്തി ഉപയോഗിച്ചാണ് താമിറിന് മര്‍ദനമേറ്റതെന്ന സംശയവും ബലപ്പെടുകയാണ്. താമിര്‍ ജിഫ്രി […]
Tag: custody death
വടകര കസ്റ്റഡി മരണം: ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി കോടതി ഉത്തരവ്; പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതിയില്ല
വടകരയിലെ സജീവന്റെ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി കോടതി ഉത്തരവ്. പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്ന കോടതി നിലപാടാണ് ക്രൈംബ്രാഞ്ചിന് തിരിച്ചടിയാകുന്നത്. പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സജീവന്റെ ശരീരത്തില്‍ കണ്ടെത്തിയ പരുക്കുകള്‍ മരണകാരണമല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മരിച്ച സജീവന്റെ രോഗത്തെക്കുറിച്ച് പ്രതികളായ പൊലീസുകാര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അഴിമതിക്കെതിരെ എസ്.ഐ. നിജീഷ് സ്വീകരിച്ച നിലപാട് രാഷ്ട്രീയ […]
വടകരയിലെ സജീവന്റെ കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
കോഴിക്കോട് വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പൊലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. എസ്.ഐ എം നിജീഷ്, എ എസ്.ഐ അരുൺ, സി.പി.ഒ മാരായ പ്രജീഷ്, ഗിരീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും മർദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസിലാകുമെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. ഹൃദയാഘാതത്തിലേക്ക് നയിച്ചത് മാനസികവും ശാരീരികവുമായ സമ്മർദ്ദമാണെന്ന് ജില്ലാ […]