HEAD LINES Kerala

നായക്കാവലിൽ കഞ്ചാവ് കച്ചവടം; പ്രതി റോബിന്റെ സങ്കേതത്തിൽ എത്തിയ രണ്ടു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ

കോട്ടയത്ത് നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ പ്രതി റോബിന്റെ സങ്കേതത്തിലെത്തിയ രണ്ടു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. കോട്ടയം സ്വദേശികളായ റൊണാൾഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരിൽ നിന്ന് റോബിനെ കുറിച്ച് പൊലീസിന് നിർണായക സൂചന ലഭിച്ചു. റോബിനുമായി ലഹരി ഇടപാട് നടത്തിയവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. നായകളെ ഹോസ്റ്റലിൽ ഏല്പിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. (dogs cannabis police custody) കഴിഞ്ഞ ദിവസമാണ് പൊലീസിന് നേരെ നായകളെ […]

Kerala

പൂവച്ചൽ തിരോധാന കേസ്; മാഹീൻ കണ്ണും ഭാര്യയും കസ്റ്റഡിയിൽ

പൂവച്ചൽ തിരോധാന കേസിൽ മാഹീൻ കണ്ണും ഭാര്യയും കസ്റ്റഡിയിൽ. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് നാളെ സംസാരിക്കാമെന്ന് റൂറൽ എസ്.പി ഡി. ശിൽപ്പ അറിയിച്ചു. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകാനുണ്ടെന്നാണ് റൂറൽ എസ്.പി പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മൃതദ്ദേഹങ്ങളുടെ ചിത്രം ദിവ്യയുടെ സഹോദരി ശരണ്യ തിരിച്ചറിഞ്ഞിരുന്നു. ദിവ്യയുടെയും മകളുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. കുളച്ചൽ തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ജാത മൃതദേഹങ്ങളുടെ ചിത്രങ്ങൾ തമിഴ്നാട് പൊലീസ് സൂക്ഷിച്ചിരുന്നു. 11 വർഷം മുൻപ് കാണാതായ ദിവ്യയേയും മകളേയും കൊലപ്പെടുത്തിയതാണെന്ന കണ്ടെത്തൽ […]

Kerala

കാക്കനാട് കൊലപാതകം : പ്രതി അർഷാദിന്റെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും

കാക്കനാട് കൊലപാതകത്തിൽ പ്രതി അർഷാദിന്റെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും. മഞ്ചേശ്വരത്തെ തെളിവെടുപ്പിന് ശേഷം കൊച്ചിയിൽ തിരിച്ചെത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായക്കിനാൽ വീണ്ടും കസ്റ്റഡി ആവശ്യപ്പെടേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണം. പ്രതിയെ പിടികൂടിയ സമയത്ത് മഞ്ചേശ്വരം പൊലീസ് ബാഗിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിരുന്നു. അതിനാൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം മഞ്ചേശ്വരം […]

Kerala

പാലക്കാട്ടെ ഷാജഹാൻ വധക്കേസ്; രണ്ട് പേർ പിടിയിൽ

പാലക്കാട് സിപിഐഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പിടിയിലായവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ബാക്കിയുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. പാലക്കാട്ടെ സിപിഐഎം പ്രവർത്തകൻ ഷാജഹാൻ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘത്തെയാണ് നിയോഗിച്ചത്. ജില്ലാ പൊലീസ് മേധാവി ആർ […]

Kerala

കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവം; അഭിഭാഷകൻ പിടിയിൽ

കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വർക്കല സ്വദേശിയായ അഭിഭാഷകൻ ഷിബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിൽ നിന്ന് മടങ്ങിവരും വഴിയാണ് യുവാവിനെ ഇവർ മർദ്ദിച്ചത്. അഞ്ചാലുംമൂട് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഷിബുവിനൊപ്പം സുഹൃത്ത് ലഞ്ജിത്തും കാറിലുണ്ടായിരുന്നു. ഇയാളാണ് കാർ ഓടിച്ചതെന്നും മർദ്ദിച്ചതെന്നും ഷിബു പറയുന്നു. ഇതിൽ മർദ്ദനമേറ്റ അരുൺ പ്രതിയെ തിരിച്ചറിയേണ്ടതുണ്ട്. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. കുരീപ്പുഴ […]

Kerala

‘സജീവന്‍ നേരിട്ടത് പൊലീസിന്റെ കടുത്ത മര്‍ദനം, നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും നിര്‍ത്തിയില്ല’; ആരോപണവുമായി ബന്ധു

കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ ബന്ധു. വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പൊലീസ് മര്‍ദിച്ചെന്നാണ് ബന്ധു പറയുന്നത്. മര്‍ദനത്തെ സജീവനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചോദ്യം ചെയ്തിട്ടും പൊലീസ് മര്‍ദനം അവസാനിപ്പിക്കാന്‍ തയാറായില്ല. നെഞ്ചുവേദനയുണ്ടെന്ന് സജീവന്‍ ആവര്‍ത്തിച്ചിട്ടും പൊലീസ് വൈദ്യസഹായം എത്തിച്ചില്ലെന്നും ബന്ധു പറഞ്ഞു. ‘വാഹനാപകട കേസില്‍ കസ്റ്റഡിയിലെടുത്ത ആളെ മര്‍ദിക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ പൊലീസ് അവരെക്കൂടി മര്‍ദിക്കുകയാണ് ചെയ്തത്. എസ്‌ഐയും കോണ്‍സ്ട്രബിളും […]

Kerala

വടകര പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു; ലോക്ക്അപ്പ് മർദനമെന്ന് ബന്ധുക്കൾ

വടകര പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു. കല്ലേരി സ്വദേശി സജീവൻ ആണ് മരിച്ചത്. 42 വയസായിരുന്നു. ലോക്ക് അപ്പ്‌ മർദനമാണ് ഇയാളുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. വടകര സ്റ്റേഷൻ വളപ്പിൽ തന്നെയാണ് ഇയാൾ കുഴഞ്ഞുവീണത്. ഇയാൾ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ […]

Kerala

മതവിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു

ആലപ്പുഴയിൽ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. അല്പസമയത്തിനകം ഇദ്ദേഹത്തെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. കുട്ടിയെക്കൊണ്ട് ഇത്തരത്തിൽ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത്. കുട്ടിക്കൊപ്പം മതവിദ്വേഷ മുദ്രാവാക്യം വിളിച്ച മറ്റുള്ളവരെ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതിൽ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ് നേരത്തേ പ്രതികരിച്ചിരുന്നു. മുൻപും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നാണ് പിതാവിന്റെ വെളിപ്പെടുത്തൽ. “അഭിഭാഷകൻ്റെ നിർദ്ദേശമനുസരിച്ച് വന്നതാണ്. ഒളിവിലായിരുന്നില്ല. മുദ്രാവാക്യം വിളിക്കുമ്പോൾ മകനോടൊപ്പം ഉണ്ടായിരുന്നു. എൻആർസി സമരത്തിൽ ഇതിനു മുൻപും […]

Kerala

ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവം; വാഹനം പിടിച്ചെടുത്തു

കായംകുളത്ത് ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവത്തിൽ വാഹനം പിടിച്ചെടുത്തു. നൂറനാട് പൊലീസാണ് ആംബുലൻസ് കസ്റ്റഡിയിലെടുത്തത്. ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് നോട്ടിസ് നൽകി. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നാണ് ജില്ലാ ആർടിഒ സജി പ്രസാദ് പറയുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും സസ്‌പെൻഡ് ചെയ്യുമെന്നും എംവിഡി വ്യക്തമാക്കി. കായംകുളം കറ്റാനത്താണ് ആംബുലൻസിൽ വധു വരന്മാർ യാത്ര ചെയ്തത്. കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്നതിന് സമാന രീതിയിലാണ് […]

Kerala

ആനക്കള്ളക്കടത്തില്‍ ആദ്യ അറസ്റ്റ്; രണ്ട് ആനകളെയും കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്തെ ആനക്കള്ളക്കടത്ത് കേസില്‍ ആദ്യ അറസ്റ്റ്. കൊല്ലം പുത്തന്‍കുളം സ്വദേശി സനലിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. സനലിന് കേസിലെ മുഖ്യപ്രതി ഷാജി ആനകളെ കൈമാറിയിരുന്നുവെന്നാണ് വനം വകുപ്പിന്‍റെ കണ്ടെത്തല്‍. സനലിന്‍റെ 2 ആനകളെയും കസ്റ്റ‍ഡിയിലെടുത്തു. സംസ്ഥാനത്ത് ആനക്കള്ളക്കടത്ത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തോടടുക്കുമ്പോഴാണ് ആദ്യ അറസ്റ്റ് നടന്നത്. കേസില്‍ ഒളിവിലുള്ള മുഖ്യപ്രതി ഷാജിയുടെ സുഹൃത്തായ കൊല്ലം പുത്തന്‍കുളം സ്വദേശി സനലാണ് അറസ്റ്റിലായത്. ഷാജി, സനലിന് ആനകളെ കൈമാറ്റം ചെയ്തെന്നാണ് വനം വകുപ്പിന്‍റെ കണ്ടെത്തല്‍. ആനകളെ […]