Kerala

കുസാറ്റ് ദുരന്തം: താൽകാലിക വിസിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. പി.ജി ശങ്കരനെ തൽസ്ഥാനത്ത് നിന്ന് ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണറെ സമീപിച്ചത്. ക്യാമ്പസ് പ്രോഗ്രാമുകളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ അലംഭാവം കാട്ടിയെന്നാണ് കുസാറ്റ് വിസിക്കെതിരായ ആക്ഷേപം. 2015ൽ തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന റാലിക്കിടെ നിലമ്പൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നിർദ്ദേശങ്ങൾ നൽകിയത്. എല്ലാ സർവകലാശാലകളിലും കോളജുകളിലും ഉത്തരവ് കർശനമായി […]

Kerala

കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം; 17 പേർക്ക് പരുക്ക്

കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം. 17 പേർക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരിൽ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു.

Kerala

‘രാജി ആവശ്യപ്പെട്ട് കത്ത് കിട്ടി, വിവരങ്ങൾ വെളിപ്പെടുത്താനാവില്ല’; പ്രതികരിച്ച് കുസാറ്റ് വിസി

രാജി ആവശ്യപ്പെട്ട് കത്ത് കിട്ടിയെന്ന് കുസാറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. കെഎൻ മധുസൂദനൻ. മാധ്യമങ്ങളോട് ഇക്കാര്യത്തിൽ പ്രത്യേകിച്ച് പ്രതികരിക്കാനില്ല എന്ന് അദ്ദേഹം പറഞ്ഞു. രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തോട് പ്രതികരിക്കാനില്ലെന്ന് കോട്ടയം മഹാത്‌മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസും അറിയിച്ചു. ഗവർണർ അയച്ച കത്ത് പഠിച്ച് കൂടിയാലോചനകൾക്കു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ന് തന്നെ കത്തിനു മറുപടി അയക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല വി.സിമാരുടെ കൂട്ടരാജി ആവശ്യത്തിൽ ​ഗവർണർ‍ ആരിഫ് മുഹമ്മദ് […]

Kerala

കുസാറ്റ് എഞ്ചിനിയറിങ് പ്രവേശനത്തിലും മെറിറ്റ് അട്ടിമറി

കുസാറ്റ് എഞ്ചിനിയറിങ് പ്രവേശനത്തിലും മെറിറ്റ് അട്ടിമറി. മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഒ.ബി.സി സംവരണത്തിലെ അവസാന റാങ്ക് ആയിരത്തിൽ താഴെ ആയിരിക്കുമ്പോൾ 9387ാം റാങ്ക് ലഭിച്ചയാളും മുന്നാക്കസംവരണത്തിലൂടെ പ്രവേശനം നേടി. സേഫ്റ്റി ആന്‍റ് ഫയര്‍ എഞ്ചിനിയറിങ് ഐ.ടി തുടങ്ങി എല്ലാ ധാരകളിലും സമാനമാണ് റാങ്കിങ്. കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയ റാങ്കിങ് സമാനമായവര്‍ക്കും ഇത്തവണ പ്രവേശനമില്ല. മെക്കാനിക്ക് എഞ്ചിനിയറിങ് വിഭാഗത്തില്‍ ഈഴവ വിഭാഗത്തിലെ അവസാന റാങ്ക് 749 ആണ്. 949 ആണ് മുസ്‍ലിം വിഭാഗത്തിലേത്. പിന്നാക്ക ഹിന്ദു വിഭാഗത്തിലെ അവസാന […]