സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ബാധ്യതയുണ്ടെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ഉത്തരവ് നൽകി. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കളിലും കവറിലടച്ചു വരുന്ന ഭക്ഷ്യസാധനങ്ങളിലും അപകടകരമായ രീതിയിൽ മായം കലർത്തുന്നുവെന്നാരോപിച്ച് ജനകീയ അന്വേഷണ സമിതിക്ക് വേണ്ടി […]