പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ കൊളംബോയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ തെരുവ് യുദ്ധം. സംഘർഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ 40 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തിയിരുന്നു. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. പൊതു ഗതാഗത സർവീസുകളും തടസപ്പെട്ടു. വിദ്യാത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായിരുന്നു. കടുത്ത […]
Tag: curfew
അമരാവതിയിൽ വംശീയ കലാപം, നിരോധനാജ്ഞ; 23 പേർ അറസ്റ്റിൽ
മഹാരാഷ്ട്ര അമരാവതിയിലെ അചൽപൂർ, പരത്‌വാഡ എന്നിവിടങ്ങളിൽ വംശീയ കലാപത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തിൽ 23 പേർ അറസ്റ്റിലായിട്ടുണ്ട്. ഇരു സ്ഥലത്തെയും പൊലീസ് സുരക്ഷ ശക്തമാക്കി. സാഹചര്യങ്ങൾക്കനുസരിച്ച് നിരോധനാജ്ഞ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ സ്ഥലത്തെ ദുൽഹ ഗേറ്റ് ഏരിയയിൽ ഒരാൾ കാവിക്കൊടി ഉയർത്തി. ന്യൂനപക്ഷ സമുദായം കൂടുതലായി താമസിക്കുന്ന സ്ഥലമായിരുന്നു ഇത്. ഈ സംഭവം ഇരു വിഭാഗങ്ങളും തമ്മിലുള്ള കല്ലേറിലേക്ക് നയിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അക്രമസംഭവങ്ങളിൽ […]
റഷ്യൻ ആക്രമണം; ഒഡെസയിൽ വാരാന്ത്യ കർഫ്യൂ
യുക്രൈൻ്റെ തെക്കൻ തുറമുഖ നഗരമായ ഒഡെസയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. റഷ്യൻ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൂടുതൽ മിസൈൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക സൈന്യം മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൈനിക ഭരണകൂടം ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച വരെ കർഫ്യൂ നിലവിലുണ്ടാകും. പ്രത്യേക അനുമതിയില്ലാതെ ആളുകൾ വീടിന് പുറത്തിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മേഖലയിൽ മിസൈൽ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പ്രഖ്യാപനം. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി പ്രാദേശിക വക്താവ് പറഞ്ഞു. ആക്രമണങ്ങൾക്കിടയിലും റഷ്യൻ […]
കൊവിഡ് വ്യാപനം; കർണാടകയിൽ വാരാന്ത്യ കർഫ്യൂ; കേരള അതിർത്തിയിൽ കർശന പരിശോധന
കൊവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി പത്ത് മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ബെംഗളൂരുവിൽ സ്‌കൂളുകളും കോളജുകളും മറ്റന്നാൾ മുതൽ അടച്ചിടും. കേരള അതിർത്തിയിൽ കർശന പരിശോധന തുടരുന്നു. സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ മാത്രമേ പാടുള്ളു. 24 മണിക്കൂറിനുള്ളിൽ 147 ഒമിക്രോൺ കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 85 ശതമാനവും ബെംഗളൂരുവിലാണെന്ന് സർക്കാർ അറിയിച്ചു. രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടയ്ക്കും. മാളുകൾ, […]
ലുധിയാന കോടതി സ്‌ഫോടനം: നഗരത്തിൽ നിരോധനാജ്ഞ
പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിരോധനാജ്ഞ. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ( curfew in Ludhiana ) ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. ശുചിമുറി പൂർണമായി തകർന്ന നിലയിലാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് കെട്ടിടം പൂർണമായി ഒഴിപ്പിച്ചു. എൻഐഎ, ഫോറൻസിക് […]
മേഘാലയയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതെ തുടരുന്നു; ഷില്ലോങ്ങിൽ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ
മേഘാലയയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതെ തുടരുന്നു. രാത്രിയിലും വിവിധ ഇടങ്ങളിൽ പൊലീസും കലാപകാരികളുമായി എറ്റുമുട്ടി. സംസ്ഥാനത്തെങ്ങും അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിനെത്തുടർന്ന് മേഘാലയ ആഭ്യന്തരമന്ത്രി ലഖ്മന്‍ റിംബുയി രാജിവച്ചു. ഇപ്പോഴത്തെ സാഹചര്യം മുൻ നിർത്തി ഷില്ലോങ്ങിൽ ചൊവ്വാഴ്ച പുലർച്ചെവരെ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിമത നേതാവ് ആയിരുന്ന ചെറിസ്റ്റർഫീൽഡ് താന്ക്യൂവിന്റെ മരണം ആണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കാരണം. നിയമം കൈയിലെടുത്ത കലാപകാരികാരികൾ വ്യാപകമായി പൊതുമുതൽ നശിപ്പിക്കുകയും, തീവയ്പ് നടത്തുകയും ചെയ്യുകയാണ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് ആരംഭിച്ച അക്രമങ്ങൾ സംസ്ഥാന […]
കോഴിക്കോട് 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ
കോഴിക്കോട് ജില്ലയിൽ കൊവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ ) കൂടുതലുള്ള കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ചയിലെ ടി.പി. ആർ ശരാശരി 25 ശതമാനത്തിനു മുകളിൽ ഉയർന്ന പഞ്ചായത്തുകളാണിവ. കൊവിഡ് രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ കർശന നിയന്ത്രണങ്ങൾ പ്രദേശങ്ങളിൽ നടപ്പാക്കും. കോഴിക്കോട് ഇന്ന് 2341 […]
കണ്ണൂർ ജില്ലയിൽ ചില പ്രദേശങ്ങളിൽ നിരോധനാജ്ഞ
കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് നിരോധനാജ്ഞ. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും ഉത്തരവുണ്ട്. ഈ പ്രദേശങ്ങളിലെ എല്ലാവിധ ഗ്രൂപ്പു മത്സരങ്ങളും നിരോധിച്ചു. ജിം, കരാട്ടെ, ടർഫ്, ടൂർണ്ണമെന്റുകൾ പാടില്ല. കടകൾ രാത്രി 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. നിയന്ത്രണം ഈ മാസം 27 ന് രാത്രി വരെയെന്ന് കളക്ടർ ടി.വി സുഭാഷ് അറിയിച്ചു. കളക്ടർ പ്രഖ്യാപിച്ച […]
ഡൽഹിയിൽ ഇന്നുമുതൽ രാത്രികാല കർഫ്യു
സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി. ഇന്ന് മുതൽ ഈ മാസം മുപ്പത് വരെ രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യു. കോവിഡിന്റെ നാലാം വരവിനെ സംസ്ഥാനം നേരിടുകയാണെണെന്നും എന്നാൽ ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു. “ഇപ്പോഴത്തെ അവസ്ഥ വെച്ച് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണനയിലില്ല. സാഹചര്യങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ജനങ്ങളോട് ആലോചിച്ചു മാത്രമേ അത്തരമൊരു തീരുമാനം […]
കാസർഗോഡ് നിരോധനാജ്ഞ
കാസർഗോഡ് ജില്ലയിൽ അഞ്ചോളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. നിരോധനാജ്ഞ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. കാസർഗോഡ് ജില്ലയിൽ ഇന്നലെ 106 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം കാസർഗോഡ് കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അതിനിടെ കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പടന്നക്കാട് സ്വദേശി നബീസ(75)ആണ് […]