World

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; ഇന്ന് രേഖപ്പെടുത്തിയത് 13 വർഷത്തിലെ ഉയർന്ന വില

യുക്രൈനു മേൽ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവിൽ ക്രൂഡ് ഓയിലിൻ്റെ വില. ഇത് 13 വർഷത്തിലെ ഏറ്റവും ഉയർന്ന വിലയാണ്. ഇതോടെ ഇന്ത്യയിൽ ഇന്ധന വില വർധിച്ചേക്കുമെന്നാണ് സൂചന. അതേസമയം, യുക്രൈനിൽ റഷ്യ ആക്രമണം തുടരുകയാണ്. കീവിനടുത്തുള്ള ഇർപിനിൽ പലായനം ചെയ്തുകൊണ്ടിരിക്കുന്ന സാധാരണക്കാർക്ക് നേരെ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. ഒരു അമ്മയും രണ്ട് കുട്ടികളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒഡെസ അടക്കമുള്ള നഗരങ്ങളിൽ ആക്രമണം […]