Kerala

ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ സി.പി.ഐ.എം കൂട്ടുപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

ബി.ജെ.പിയുമായി സി.പി.ഐ.എം കൂട്ടുകൂടുന്നതിന്റെ തെളിവാണ് കോട്ടയം നഗരസഭയിലേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ സി.പി.ഐ.എം ഒരു പോലെ കൂട്ടുപിടിക്കുന്നു. ഈ ബന്ധത്തിലൂടെയാണ് എൽ.ഡി.എഫ് തുടർ ഭരണം ഉറപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സി.പി.ഐ.എം നിലപാടില്ലാതെ പാർട്ടിയായി മാറിയെന്നും വിമർശനം. യു.ഡി.എഫിനെയും കോൺഗ്രസിനെയും എതിർക്കാൻ സി.പി.ഐ.എം ഏത് ചെകുത്താന്റെയും കൂട്ട് പിടിക്കുമെന്നും വി.ഡി. സതീശൻ ആരോപിച്ചു. സി.പി.ഐ.എമ്മിന്റെ വലത് ഭാഗത്ത് സംഘപരിവാറും ഇടത് ഭാഗത്ത് എസ്.ഡി.പി.ഐയുമാണെന്ന് വി.ഡി. സതീശൻ. അതേസമയം, കോട്ടയം ന​ഗരസഭയിൽ യുഡിഎഫിന് ഭരണം […]