Kerala

കയര്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനങ്ങളില്‍ മാത്രമെന്ന് തൊഴിലാളികള്‍

സംസ്ഥാനത്ത് കയര്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഉത്പാദനം കുറഞ്ഞതും നേരത്ത നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ കെട്ടികിടക്കുന്നതുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. ബജറ്റില്‍ കയര്‍മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇതിനിടെ എഐടിയുസി പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. കയറ്റുമതി ഓര്‍ഡറുകളും ആനുകൂല്യങ്ങളും ഒക്കെ സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ മാത്രമാണെന്ന് മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ പറയുന്നു. സേവന വേതന വ്യവസ്ഥകളിലെ പ്രശ്‌നങ്ങളും ഉല്‍പ്പാദനത്തിനു അനുസരിച്ച് വിപണി കണ്ടെത്താന്‍ കഴിയാത്തതും മേഖലയെ തളര്‍ത്തി. കേരളത്തില്‍ അറുന്നൂറോളം കയര്‍പിരി സംഘങ്ങളാണ് ഉള്ളത്. ഇതില്‍ ചേര്‍ത്തല അമ്പലപ്പുഴ […]